0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2033
" ഞാൻ പതിയെ  ഒന്ന് പിറുപിറുത്തു  ..... " എന്താ   ?  " " അല്ല അമ്മയും ഏടത്തിയും എവിടെ?  " " അവര് ഹോസ്പിറ്റലിൽ പോയി..   ഇന്നലെ രാത്രി ചേച്ചിക്ക് എന്തോ വയ്യായിക പോലെ തോന്നി എന്ന്.  അപ്പോൾ ഒന്ന് ഡോക്ടറെ കണ്ടിട്ട് വരാമെന്നു പറഞ്ഞു അമ്മ കൊണ്ട് പോയി.... " ദേവുവിന്റെ മറുപടി കെട്ടു ഞാൻ അമ്പരന്നു.  ദേവുവിനെ എന്റെ മുന്നിൽ ഒരിക്കലും വിടാൻ അനുവദിക്കാത്ത അവരെന്തിന് അവളെ ഇവിടെ നിർത്തിയിട്ടു പോയി എന്നായി എന്റെ അടുത്ത ചിന്ത. " ഇന്ന് ഞായറാഴ്ച അല്ലെ?  ഇന്ന് ഡോക്ടർ ഉണ്ടാകുമോ ഹോസ്പിറ്റലിൽ..?  "
" ഹോസ്പിറ്റലിൽ അല്ല.  ഡോക്ടറെ വീട്ടിൽ പോയി കാണണം എന്ന പറഞ്ഞത്... " " എന്നിട്ടു നിന്നെ എന്താ കൊണ്ട് പോകാതെ ഇരുന്നത്?  " " ആഹ് അറിയില്ല...  ഞാനും വരാമെന്നു പറഞ്ഞപ്പോൾ.  വേണ്ട ഇരുന്ന് പഠിച്ചോളാൻ പറഞ്ഞു..ചേച്ചി.... നാളെ എനിക്ക് എക്സാം ഉണ്ട്.  " " അപ്പൊ വീട്ടുകാർക്കെല്ലാം വട്ടായി " എന്നായി  എന്റെ അടുത്ത ചിന്ത. " ആലോചിച്ചിരിക്കണ്ട് കഴിക്കു നന്ദുവേട്ടാ ..... " സ്നേഹനിധിയായ ഭാര്യയുടെ അധികാരം ചേർത്തവൾ  അത് പറഞ്ഞപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞിരുന്നു.. " വല്ലതും കഴിച്ചോ ദേവു നീയ്...?  " " മം ..  ഉണ്ടാക്കി കഴിഞ്ഞു  രുചി നോക്കാൻ രണ്ടെണ്ണം കഴിച്ചു..  " കഴിച്ചിട്ടില്ല എന്ന് പറയുമെന്ന് കരുതിയ എനിക്ക് അവളുടെ വാക്കുകളിൽ അല്പം സങ്കടം തോന്നി.  ഇല്ലെങ്കിൽ അവളെയും കഴിക്കാൻ ഞാൻ നിർബന്ധിക്കുമായിരുന്നു. എങ്കിലും സ്നേഹനിധിയായ ഒരു ഭാര്യയുടെ കടമ എന്നതു പോലെ എന്നെ ചുറ്റി പറ്റി ഞാൻ കഴിച്ചു തീരും വരെ എന്റെ അവശ്യങ്ങൾ നോക്കി  കണ്ടു ചെയ്തും അവളുണ്ടായിരുന്നു... കഴിച്ചു എഴുന്നേറ്റു അവൾ പത്രങ്ങൾ  എടുത്തു കൊണ്ട് അടുക്കളയിലേക്കും ഞാൻ ടിവിയുടെ മുന്നിലേക്കും പോയി . എങ്കിലും എന്ത് കൊണ്ടാകും അമ്മയും ഏടത്തിയും ഇവളെ ഇവിടെ തനിച്ചാക്കി പോയതെന്നെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.  ഇല്ലെങ്കിൽ എന്റെ മുന്നിൽ പെടാതെ കൊണ്ട് നടക്കുമായിരുന്നു ദേവുവിനെ അവർ. ആലോചിച്ചിരിക്കെ ദേവു അടുക്കളയിൽ

💬 Comments

View all comments