0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2032
കൊണ്ട് തുടച്ചു നീക്കുമ്പോൾ അച്ഛന്റെ ഓർമ്മകളിൽ ഇനിയും ഈ മിഴികളിൽ നിറയൻ ഇടവരുത്തരുതെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു........ *****==***===**====*******====** രാവിലെ പതിവില്ലാതെ മേശപ്പുറത്തു ചായ ഗ്ലാസ്‌ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടുകൊണ്ടാണ് കട്ടിലിൽ നിന്നും എഴുന്നേൽക്കുന്നത്. അല്പം ആറി തുടങ്ങിയിരുന്ന ചായ ഒറ്റ വലിക്കു കുടിച്ചു പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ മുറി എല്ലാം വൃത്തിയായി കിടക്കുന്നു.   മുറിക്കു വല്ലാത്തൊരു ആകർഷണത  എനിക്ക് തോന്നി.  ഏടത്തിയും അമ്മയും ഒന്നും  ഏതായാലും ഈ മുറിയിലേക്ക് തിരിഞ്ഞു പോലും നോക്കാറില്ല .  സ്വന്തം മുറി സ്വമേധയാ സ്വയം വൃത്തിയായി സൂക്ഷിക്കുക അതാണവരുടെ മുദ്രാവാക്യം. ! അപ്പോൾ പിന്നെ ആരാണ് എന്ന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.  ദേവുവിന്റെ ചന്ദ്രിക സോപ്പിന്റെ മണം മുറിയാകെ സുഗന്ധ പൂരിതമാക്കിയിരുന്നു.. ഇപ്പോളും പെണ്ണിൽ ആ ഒളിച്ചു കളി ബാക്കി നിൽപ്പുണ്ടല്ലോ.. എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് പതിവ് പോലെ കതകിനിടയിലൂടെ ദേവുവിന്റെ  തല അകത്തേക്ക് വരുന്നത് കണ്ടത്. " അതെ പല്ലുതേപ്പും കുളിയും കഴിഞ്ഞെങ്കിൽ കാപ്പി എടുത്തു വക്കാം വേഗം വാ.. " ദേവു അതും പറഞ്ഞൊരു പുഞ്ചിരിയോടെ കതകടച്ചു എങ്ങോട്ടോ പോയി...  ഞാനിപ്പോഴും ഉറക്കത്തിൽ  തന്നെ ആണ് ...   ഞാൻ ഉറപ്പിച്ചു . ദേവുവിന് ഒരിക്കലും ഇങ്ങനെ ഒക്കെ ചെയ്യാൻ ധൈര്യം ഉണ്ടാവില്ല. അതും   ഏടത്തിയും അമ്മയും വീട്ടിൽ ഉള്ളപ്പോൾ. " വരുന്നില്ലേ.....?  " ഹാളിൽ നിന്നു ദേവുവിന്റെ ശബ്ദം മുഴങ്ങി കെട്ടു  .
" സ്വപ്നം അല്ല.... " പിന്നെ എന്തുണ്ടായി എന്ന് ഓർത്തു മുറിക്കു പുറത്തേക്കു അമ്മ വാങ്ങിത്തന്ന സ്റ്റിക്കും കുത്തി പിടിച്ചു ഹാളിലേക്കിറങ്ങി.   ടേബിലിന്റെ മുകളിൽ കാപ്പിക്കുള്ള അപ്പവും ചമ്മന്തിയും ഉണ്ടായിരുന്നു.  ഞാൻ ചെന്നിരുന്നതും.  അവൾ കപ്പിൽ ചായയുമായി ഓടി വന്നു എന്റെ അരികിലേക്ക് പ്ലേറ്റ് മലർത്തി വച്ചു ദോശയും ആവശ്യത്തിനുള്ള ചമ്മന്തിയും വിളമ്പി എന്നെ നോക്കി പുഞ്ചിരിച്ചു  ... " എന്നെ നോക്കി ഇരിക്കാതെ കഴിക്ക്.... " നടക്കുന്നതത്രയും ഒരു സ്വപ്നത്തിൽ എന്ന പോലെ വായും പൊളിച്ചു നോക്കി നിന്ന എന്നെ നോക്കി അവൾ പറഞ്ഞു... " എനിക്ക് വട്ടായതാണോ ദൈവമേ? 

💬 Comments

View all comments