Chapter Title : ദേവനന്ദ 8 [വില്ലി]
ഞാനും ദേവുവും അനുഭവിക്കുന്നത്. ഞങ്ങൾക്ക് പറയാനുണ്ടായിരുന്നതന്ന് കേട്ടിരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല.. എന്റെ ദേവുവിന് ഈ അവസ്ഥയും വരില്ലായിരുന്നു ... ദേവുവിന്റെ ജീവിതം നശിപ്പിച്ചു എന്ന കുറ്റബോധം അവരുടെ ഉള്ളിൽ ഇപ്പോഴും ഉണ്ട് . അതുകൊണ്ട് തന്നെയാണവർ ദേവുവിനെ ഇത്രത്തോളം സംരക്ഷിക്കാൻ കാരണവും...പക്ഷെ അവരെ ഞാൻ ഒരിക്കലും കുറ്റം പറയില്ല... അവരുടെ ആ തീരുമാനം ഒന്ന് കൊണ്ട് മാത്രം അല്ലെ എനിക്ക് ഇന്നീ പെണ്ണിനെയും ഈ പെണ്ണിന്റെ സ്നേഹവും കിട്ടിയത്... അല്ലെങ്കിൽ ഈ പൊട്ടി പെണ്ണിന്റെ സ്നേഹം ചിലപ്പോൾ ഒരുകാലത്തും ഞാൻ അറിയാതെ പോയേനെ ......
" നന്ദുവേട്ട... "
ദേവുവിന്റെ ശബ്ദം ആണെന്നെ ചിന്തയിൽ നിന്നുണർത്തിയത്..
" വിഷമം ആയോ ഞാൻ അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ? "
അവളുടെ ചോദ്യം മനസിലാവാതെ ഞാൻ അവളെ നോക്കി.
" ഞാൻ കണ്ടു അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ നന്ദുവേട്ടന്റെ മുഖം മാറിയത്.... "
പെട്ടന്നൊരു ഞെട്ടലാണ് ഉള്ളിൽ വീണ്ടും ഉണ്ടായത് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.
" വിഷമിക്കണ്ട.. നന്ദുവേട്ടൻ ഇനി അച്ഛനെ അന്ന്വേഷിച്ചു പോകുവോന്നും വേണ്ട... അങ്ങനെ പോയിട്ടല്ലേ .. നന്ദുവേട്ടന് ഇങ്ങനെ ഒക്കെ ഉണ്ടായത്... അച്ഛൻ ഉടനെ വരും എന്നു എന്റെ മനസ് പറയുന്നുണ്ട് നന്ദുവേട്ട..... അച്ഛനില്ലെങ്കിലും ഞാൻ ഇവിടെ ഹാപ്പി ആണ്.. അമ്മയുണ്ട് ചേച്ചിയുണ്ട്.... പിന്നെ ഇപ്പൊ നന്ദുവേട്ടനും ഉണ്ടല്ലോ..... "
ഈറനണിയൻ വെമ്പുന്ന മിഴികളിൽ കുസൃതി നിറച്ചു അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. എന്റെ മുഖഭാവത്തിൽ നിന്നും അവളെന്റെ മനസ്സ്
വായിച്ചിരിക്കുന്നു. പറയാൻ വാക്കുകളില്ലയിരുന്നു. എന്റെ ആശ്വാസത്തിന് വേണ്ടി മാത്രം ആണവൾ അത്രയും പറഞ്ഞത്.. ആ സ്നേഹത്തിന് മുന്നിൽ എന്തു പറഞ്ഞാലും മതിയാവില്ല.ഉള്ളിൽ അച്ഛന്റെ വേർപാട് അവളെ തളർത്തുമ്പോഴും അവൾ എന്റെ മുന്നിൽ ചിരിച്ചപ്പോൾ തകർന്നത് എന്റെ മനസ്സാണ്.. . ഒരു മറുപടി എന്നവണ്ണം ഞാൻ അവളുടെ കവിളിൽ ഞാനെന്റെ വലത്തേ കൈ ചേർത്തു വച്ചു.. അത് സ്വീകരിച്ചു എന്ന മട്ടിൽ അവളാ കൈ പത്തിയിൽ മുഖം ചേർത്തു വച്ചു കണ്ണുകളടച്ചു എന്റെ സ്പർശം ആസ്വദിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്തെ കണ്ണുനീർ കൈ
💬 Comments
View all comments