Chapter Title : ദേവനന്ദ 8 [വില്ലി]
വക്കോളമെത്തി ..
" മതി മതി ... കാല് ഉഴിച്ചിലും പിഴിച്ചിലും ഒക്കെ ... എഴുന്നേറ്റു കൈ കഴുകു നീയ് ..അടുക്കളയിൽ പണി ഉള്ളതാ എനിക്ക് .."
അതു കണ്ടിട്ട് തന്നെ ആകണം ... ഏടത്തി ദേവുവിനോടങ്ങനെ പറഞ്ഞത്.
" ഇത്തിരി കൂടി ഉണ്ട് ചേച്ചി... ഇപ്പൊ കഴിയും..ചേച്ചി അടുക്കളയിലേക്കു പൊയ്ക്കോ ഞാൻ ഇത് തീർത്തിട്ട് വരാം... .. "
ബാക്കി ഉണ്ടായിരുന്ന കുഴമ്പു കൂടി കൈയിലേക്കു ഒഴിച്ച് അവൾ പറഞ്ഞു. ഏടത്തി ആദ്യം നോക്കിയത് എന്നെ ആണ്. എന്റെ പ്രതികരണം അറിയാൻ.. കണ്ണുകളടച്ചുള്ള എന്റെ ഇരിപ്പു കണ്ടിട്ടാകാം അവരതിനു സമ്മതിച്ചു . " എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം കേട്ടോ... " എന്ന് ദേവുവിനോട് അവസാനമയി പറഞ്ഞിട്ടാണ് ഏടത്തി അടുക്കളയിലേക്കു പോയത്.
ഏടത്തിക്കിപ്പോളും പേടിയുണ്ട് . ദേവുവിനെ എന്റെ മുന്നിൽ ഒറ്റയ്ക്ക് വിടാൻ.. ഞാനെന്തെങ്കിലും പറഞ്ഞു ദേഷ്യപ്പെടും, ഉപദ്രവിക്കും എന്നാണവരുടെ ഇപ്പോഴത്തെയും വിചാരം. ഏടത്തിയെയും പറഞ്ഞിട്ട് കാര്യമില്ല. ദേവുവിനെ പോലെ ഒരു പാവം പെൺകുട്ടിയുടെ കണ്ണുനീർ കാണാൻ ആരും ആഗ്രഹിക്കില്ല... അപ്പോൾ അവളെ സ്നേഹിക്കുന്ന ഏടത്തിയുടെയും അമ്മയുടെയും കാര്യം പറയേണ്ടതില്ലല്ലോ ... സത്യത്തിൽ അവര് ചെയ്ത തെറ്റിന്റെ ഫലം ആണിപ്പോൾ ഞാനും ദേവുവും അനുഭവിക്കുന്നത്. ഞങ്ങൾക്ക് പറയാനുണ്ടായിരുന്നതന്ന് കേട്ടിരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല.. എന്റെ ദേവുവിന് ഈ അവസ്ഥയും വരില്ലായിരുന്നു ... ദേവുവിന്റെ ജീവിതം നശിപ്പിച്ചു എന്ന കുറ്റബോധം അവരുടെ ഉള്ളിൽ ഇപ്പോഴും ഉണ്ട് . അതുകൊണ്ട് തന്നെയാണവർ ദേവുവിനെ ഇത്രത്തോളം സംരക്ഷിക്കാൻ കാരണവും...പക്ഷെ അവരെ ഞാൻ ഒരിക്കലും കുറ്റം പറയില്ല... അവരുടെ ആ തീരുമാനം ഒന്ന് കൊണ്ട് മാത്രം അല്ലെ എനിക്ക് ഇന്നീ പെണ്ണിനെയും ഈ പെണ്ണിന്റെ സ്നേഹവും കിട്ടിയത്... അല്ലെങ്കിൽ ഈ പൊട്ടി പെണ്ണിന്റെ സ്നേഹം ചിലപ്പോൾ ഒരുകാലത്തും ഞാൻ അറിയാതെ പോയേനെ ......
" നന്ദുവേട്ട... "
ദേവുവിന്റെ ശബ്ദം ആണെന്നെ ചിന്തയിൽ നിന്നുണർത്തിയത്..
" വിഷമം ആയോ ഞാൻ അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ? "
അവളുടെ ചോദ്യം മനസിലാവാതെ ഞാൻ അവളെ നോക്കി.
" ഞാൻ കണ്ടു അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ നന്ദുവേട്ടന്റെ മുഖം മാറിയത്.... "
പെട്ടന്നൊരു ഞെട്ടലാണ് ഉള്ളിൽ വീണ്ടും ഉണ്ടായത് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.
" വിഷമിക്കണ്ട.. നന്ദുവേട്ടൻ ഇനി അച്ഛനെ അന്ന്വേഷിച്ചു പോകുവോന്നും വേണ്ട... അങ്ങനെ പോയിട്ടല്ലേ .. നന്ദുവേട്ടന് ഇങ്ങനെ ഒക്കെ ഉണ്ടായത്... അച്ഛൻ
💬 Comments
View all comments