0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2026
പുച്ഛ സ്വരത്തിൽ പറഞ്ഞു  ദേവുവിന് നേരെ തിരിഞ്ഞു " നിന്നെ ആരാ പെണ്ണെ ഇതൊക്കെ പഠിപ്പിച്ചേ?  " " അതു അച്ഛന് കാലിനു വയ്യാത്തതാണ്....  ഇടക്ക് ഇതുപോലെ നീര് കയറും.  അപ്പോൾ ഞാൻ തിരുമ്മി കൊടുക്കറുണ്ട്. " പെട്ടെന്നെവിടെ നിന്നോ ഒരു  മിന്നൽ പിണർ വന്നു പതിച്ചത് പോലെ തോന്നി. ..  ഭൂമയിലല്ല എന്റെ മനസ്സിൽ..  ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ആ  വലിയ സത്യം എന്റെ മനസിലേക്കോടി എത്തിയിരുന്നു അപ്പോളേക്കും.... " അച്ഛനെപ്പോളും കാലിനു വേദനയും നീരും ഒക്കെ ഉണ്ടാകും അപ്പൊ എന്നെ വിളിച്ചു തിരുമ്മി തരാൻ പറയും.....അങ്ങനെ പഠിച്ചതാ  " " അതേതായാലും നന്നായി..... ഇവന് വേണ്ടിയിട്ട് ആണെങ്കിൽ കൂടിയും ഉപകാരപ്പെട്ടല്ലോ... " ഒന്നും കേൾകാത്തവനെ പോലെ കണ്ണുകൾ അടച്ചു കിടന്നതേ ഒള്ളു ഞാൻ...  മനസ്സിൽ എവിടെ നിന്നോ രാഘവനും അയാളുടെ ആ ശബ്ദവും എന്റെ കാതുകളിൽ അലയടിക്കുന്നു പോലെ... " അച്ഛനെന്തായിരുന്നു പണി ? " വീണ്ടും ഏടത്തി ചോദിച്ചു " അങ്ങനെ ഒന്നുല്ല.  എല്ലാ പണിക്കും പോകും. കാലിനു വയ്യാത്തോണ്ട് വലിയ പണിക്കൊന്നും പോകണ്ട എന്ന് ഞാൻ പറയും ... അപ്പോൾ  എന്നെ പഠിപ്പിക്കണ്ടേ എന്നെ കല്യാണം കഴിപ്പിച്ചു വിടണ്ടേ എന്നൊക്കെ ചോദിച്ചു എന്നേ കുറെ വഴക്ക് പറയും....  "
കണ്ണല്പ നിറയുന്നുണ്ടെങ്കിലും അച്ഛന്റെ ഓർമകളിൽ അവൾ വാചാലയാവുകയായിരുന്നു.... പുഞ്ചിരിയോടെ അവളെല്ലാം ഒന്നുകൂടി  ഓർത്തെടുത്തു . " ആഹ്..  നിന്നെ കെട്ടിക്കാനുള്ള കാശൊക്കെ ആയിട്ട് അച്ഛൻ ഉടനെ വരും എന്നെ.... " " ആഹ്..  കാശൊന്നും ഇല്ലെങ്കിലും വേണ്ടില്ല ഒന്ന് വേഗം വന്നാൽ മതിയായിരുന്നു... " പ്രതീക്ഷയോടെ ഉള്ള ദേവുവിന്റെ വാക്കുകൾക്കു ശേഷം അവൾ നോക്കിയതിന്റെ മുഖത്തേക്കാണ്  .  കാലിനു അനുഭവപ്പെട്ടു കൊണ്ടിരുന്ന വേദയെക്കാൾ ഏറെ തോതിൽ എന്റെ  മനസ് നീറുന്നുണ്ടായിരുന്നു....  ഇപ്പോളും ദേവുവിൽ പ്രതീക്ഷയുണ്ടെന്ന് എനിക്ക് മനസിലായി..  എന്ത് വേണം എനിക്കിനിയും അറിയില്ല ..  വല്ലാത്തൊരു അവസ്ഥയിൽ ആണ് ഞാൻ.  വീട്ടിൽ ഉള്ള എല്ലാവരും കാത്തിരിക്കയാണ് അയാളുടെ വരവിനായി ഇപ്പോളും.  അവളെ ഒരു കളങ്കവും ഇല്ലാതെ  തിരികെ ഏൽപ്പിക്കാൻ....  അവരോടെങ്കിലും പറഞ്ഞു കൂടെ എന്ന് ഞാൻ ചിന്തിച്ചു...  പക്ഷെ മനസ്സ് അനുവദിക്കുന്നില്ല. .  ഞാൻ അറിഞ്ഞ സത്യം അത് ഞാൻ മാത്രം അറിഞ്ഞു എന്നിലൂടെ ഇല്ലാതാകട്ടെ.  ......... ദേവുവിന്റെ ചിരിയും സംസാരവും പതിയെ വിതുമ്പലിലേക്കു വഴി മാറി....  അച്ഛന്റെ ഓർമ്മകൾ ഓരോന്നായി ഓർത്തെടുത്തു അവൾ കരച്ചിലിന്റെ

💬 Comments

View all comments