Chapter Title : ദേവനന്ദ 8 [വില്ലി]
രീതിയിൽ ഞാൻ പറഞ്ഞൊപ്പിച്ചു.
" ആഹാ. ഇപ്പോ അങ്ങനെ ആയോ .... എന്ന വാ ദേവു.... എന്റെ കൈ കയച്ചിട്ടു വയ്യ.... "
ഏടത്തിയുടെ അനുവാദം കിട്ടേണ്ട താമസം. ദേവു ചാടി എന്റെ മുന്നിലേക്കിരുന്നു....
" ദേ ഞാൻ ചെയ്യ്തത് പോലെ ചെയ്താൽ മതി... ഞാൻ ഇപ്പോൾ വരാ.... "
എന്നെയും എന്റെ കാലും ദേവുവിനെ ഏൽപ്പിച്ചു ഏടത്തി അടുക്കളയിലേക്കു നടന്നു . പുറത്തെ ബാത്റൂമിലേക്ക് ആണെന്ന് തോന്നുന്നു ..
" ഞാൻ വരുമ്പോളേക്കും ആ പെണ്ണിനെ വല്ലതും പറഞ്ഞു കരയിച്ചാൽ എന്റെ സ്വഭാവം മാറും കേട്ടോ നന്ദു...... "
പോകുന്നതിനു മുൻപ് ഒരു താക്കിത് കൂടി തന്നിട്ടാണവർ പോയത് ....
" ദേവു ...... "
വിളിച്ചത് മാത്രമേ ഓര്മയുള്ളു.... പിന്നെ കണ്ടത് അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആണ്...
" എന്നോട് മിണ്ടണ്ടാ... പോ... ! ഞാൻ പറഞ്ഞതല്ലേ പോവണ്ടാ എന്ന്..... അതെങ്ങനെയാ ആര് പറഞ്ഞാലും കേൾക്കില്ലല്ലോ.... "
അവൾ പരാതി എന്ന വണ്ണം പറഞ്ഞു .
" എന്റെ പൊന്നു പെണ്ണെ. നി കരയല്ലേ.... "
" നന്ദുവേട്ടനിങ്ങനെ വേദനയെടുത്തു കരയണത് കാണാൻ പറ്റാത്ത കൊണ്ടല്ലേ ഞാൻ വേണ്ട പോകണ്ട എന്ന് പറയന്നത്.. എന്റെ കാര്യം എന്താ മനസിലാകാതെ.... ഇതിപ്പോ ഞാൻ കാരണം അല്ലെ എന്നോർക്കുമ്പോളാ.... "
" ദേവു.. ആര് കാരണവും അല്ല ഇത്..... ശെരി... ഞാൻ ഇനി ബൈക്കെടുക്കുന്നില്ല പോരെ.... സത്യമായിട്ടും ഇല്ല.... ആ കണ്ണൊന്നു തുടച്ചേ..... "
ഒന്നും മിണ്ടാതെ അവൾ കണ്ണുകൾ തുടച്ചു. അവളുടെ വാക്കുകളിലെ പ്രതിക്ഷേധം പ്രവൃത്തിയിലും തെളിഞ്ഞു കണ്ടു.. കാലിൽ നന്നായി ഒന്ന് അമർത്തി തിരുമ്മിയതും ഞാൻ ഈരേഴുലകവും കണ്ടു...... എന്തോ മനസ്സിൽ വച്ചു പെരുമാറുന്നത് പോലെ.
" ദേവു എനിക്ക് വേദനിക്കുന്നുണ്ടട്ടോ "
" മിണ്ടാതെ ഇരുന്നോ അവിടെ... എനിക്ക് ശെരിക്കും ദേഷ്യോ സങ്കടം ഒക്കെ വരണ്ടു..... ഇങ്ങനെ ചെയ്താലേ വേഗന്നു നീര് മാറു... അല്ലാണ്ട് തലോടികൊണ്ടിരുന്നാൽ മാറില്ല.. മിണ്ടാതെ ഇരിക്ക്.. എനിക്ക് അറിയാം.... "
അവളുടെ അധികാര സ്വരം ഉയർന്നു. ഒന്ന് പുറത്തു പോയി വന്നപ്പോളേക്കും പെണ്ണാകെ മാറിപോയി .... പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.. ഏടത്തി കൈയും കഴുകി തിരികയെത്തി ദേവുവിനെയും അവളുടെ പ്രവൃത്തിയും നോക്കി ഇരുന്നു..
" അവസാനം ദേവു തന്നെ വേണ്ടി വന്നു.. നിന്നേ സഹായിക്കാൻ... അല്ലെ? "
ഏടത്തി ഒരു
💬 Comments
View all comments