0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2028

ദേവനന്ദ 8

Devanandha Part 8 | Author : Villi | Previous Parts

ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു.  എങ്ങോട്ടെന്നില്ലാതെ.  എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു.  ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ. *******.... ------... ****-------******** " എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം .... " കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി.. " ദേ...ചെക്കാ....   മിണ്ടാതെ ഇരുന്നോ.....  ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ.  ഇത്തിരി വേദന ഒക്കെ സഹിച്ചോ ..... " നല്ല ചൂടിലാണ് ഏടത്തി. " അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്?  ആരെ കാണാനാ പോലും?  ആ ബൈക്ക് വിൽക്കാം എന്നാ  ഏട്ടൻ പറഞ്ഞത്...  " " ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ... " " പിന്നെ പറയാതെ ...  നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ   മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ.  .....  ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ..... " അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്...  പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി.  ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും. കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി  നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി....
" എനിക്കെന്നും ഇത് തന്നെ അല്ലാട്ടോ നന്ദു പണി..  എതിലെയെങ്കിലും തെണ്ടി നടന്നു വൈകിട്ടു കാലിനു ഒരു കൊട്ട നീരുമായിട്ട് കയറി വരും....  കാല് തിരുമ്മി തിരുമ്മി എന്റെ കൈ ഒടിയാറായി....... " " മടുത്തെങ്കിൽ ഞാൻ ചെയ്യാം ചേച്ചി...  മാറു... " അതും പറഞ്ഞു ദേവു മുന്നോട്ടു വന്നു. " നി മിണ്ടാതെയിരി പെണ്ണെ....  എന്നിട്ടു വേണം ഈ ചെകുത്താനു പ്രാന്തിലാകാൻ.... " ഏടത്തി നല്ല ദേഷ്യത്തിൽ തന്നെ ആണ്..  അതു കേട്ടപ്പോൾ ദേവുവിന്റെ മുഖം വല്ലാതെയാകുന്നത് ഞാൻ ശ്രദ്ധിച്ചു... " ആരെങ്കിലും ഒക്കെ ഒന്ന് ചെയ്യാമോ.....  ഹോ...  ഈ വേദന എന്നെ കൊണ്ടേ പോകു...... " ആർക്കും ഒരു ചേതവും വരാതെ

💬 Comments

View all comments