0%

Chapter Title : ദേവനന്ദ [വില്ലി]

Author : വില്ലി Read All Parts 1.3K

അവർ കയറി വന്നതേ

"  നായിന്റെ മോനെ ഈ കൊച്ചും നീയും തമ്മിൽ എന്താടാ ബന്ധം? "

എന്ന് ചോതിക്കലും മുഖം അടച്ചൊരു അടിയും  ഒരുമിച്ച് ആയിരുന്നു.  കണ്ണ് തുറക്കുമ്പോൾ എന്റെ ചുറ്റും ആളുകൾ ആണ് കൂടെ പോലീസും.

ആ റൂമിൽ  അമ്മയെയും ഏടത്തിയെയും അല്ലാതെ എനിക്ക് വേറെ ആരെയും പരിജയം ഇല്ലായിരുന്നു.

അവരുടെ മുഖത്തെ എന്നോടുള്ള ദേഷ്യവും

ആ പെണ്ണിന്റെ കരച്ചിലും അതിന്റെ 'അമ്മ എന്ന് തോന്നിക്കുന്ന ഒരു തള്ളയുടെ പ്രാക്കും എല്ലാം കേട്ടപ്പോൾ തന്നെ എന്തോ പന്തികേട് ഉണ്ട് എന്ന് എനിക്ക് തോന്നിയത് ആണ്.  പക്ഷെ എന്റെ കല്യാണം ആണ് അവരുടെ  മനസ്സിൽ  എന്ന് അറിഞ്ഞിരുന്നില്ല.

അറിഞ്ഞിരുന്നു എങ്കിലും ഗുണം ഉണ്ടാകുമായിരുന്നു എന്നെനിക് തോന്നുന്നില്ല..

എല്ലാം അവർ ഉറപ്പിച്ചിരുന്നു. ഈ നാണക്കേടിൽ നിന്ന് രക്ഷപെടാൻ ഇരു വീട്ടുകാർക്കും അതെ വഴി ഉണ്ടായിരുന്നുള്ളു.  എങ്കിലും എതിർത്ത് നോക്കി ഞാൻ.  എന്റെ വാക്കിന് അവിടെ ഒരു പ്രസക്തിയും ഇല്ലെന്നു ആ പോലീസ് കാരന്റെ തെറി വിളിയിൽ നിന്നെനിക്ക് മനസിലായി...

" കഴുവേറീടെ മോനെ മിണ്ടാതെ നിന്നോ. പ്രേമിച്ചു നടന്നിട്ട് കണ്ട ഹോട്ടലിൽ റൂമും എടുത്ത് കണ്ട തന്ത ഇല്ലാ തരം കാട്ടിതും പോരാ നിന്ന് പ്രസംഗിക്കുന്നോ.  നാവടക്കി നിന്നോ നീയ്.  "

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. രെജിസ്റ്റർ ഓഫീസിൽ പോയതും എല്ലാം. എന്തോ അവളെ എന്റെ തലയിൽ കെട്ടിവെക്കാൻ എല്ലാവര്ക്കും വലിയ ആവേശം ഉള്ളത് പോലെ തോന്നി ....

എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം മേലാൽ രണ്ടാളും ആ വീടിന്റെ പടി ചവിട്ടരുത് എന്ന് പറഞ്ഞു

💬 Comments

View all comments