0%

Chapter Title : ദേവനന്ദ [വില്ലി]

Author : വില്ലി Read All Parts 1.3K

ചിരിക്കുന്ന മുഖം കണ്ടതേ ഒരു തൊഴി വച്ചു കൊടുക്കാൻ തോന്നി.  പിശാശ് ഇത്ര നേരം എന്ത് അഭിനയം ആയിരുന്നോ...

" ആ വന്നോ കള്ള കാമുകൻ?  "

എന്നെ റൂമിൽ കണ്ടത്തെ അമ്മായിയുടെ മകൾ. മാളു ചോദിച്ചു ..

" എന്റെ പൊന്നു നന്ദു  എന്ത് പാവം ആടാ ഈ പെണ്ണ്.  എങ്ങനെ നീ ഇവളെ വളച്ചെടുത്തെടാ..  ഇത്രേം നേരോം കരച്ചിലും പിഴിച്ചിലും ആയിരുന്നു.  ഇപ്പോള ഇതൊന്നു ചിരിച്ചു കാണുന്നെ...  "

മാളു എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് ങ്കിലും അവൾ എന്നെ പേരെ വിളിക്കാറുള്ളു...

" ഏതായാലും മോനു ലോട്ടറി ആണല്ലോ അടിച്ചിരിക്കുന്നെ.... "

" ലോട്ടറി.  നിന്റെ അമ്മേടെ തല..  മിണ്ടാണ്ട് പൊക്കോ മാളു നീയ് ..   "

" എന്റെ അമ്മെ നീ എന്തിനാടാ എന്നെ ചീത്ത വിളിക്കുന്നെ. ? ഞാൻ എന്ത് ചെയ്തിട്ടാ. "

" എന്റെ പൊന്നു മാളു ഒന്നും ഇല്ല.  നിങ്ങൾ ഒന്ന് പുറത്തേക്ക് പോയെ..  ദേ അതിനേം കൂട്ടിക്കോ. "

" അതോ?  ഏത് ?   "

മാളു തിരിച്ചു ചോദിച്ചു.

എന്നെ കണ്ടതും ചാടി എഴുന്നേറ്റ് നിന്നിരുന്ന അവൾ.  ഞാൻ ഉദ്ദേശിച്ചത് തന്നെ ആണെന്ന് മനസിലാക്കി ഒന്നും മിണ്ടാതെ മാളുവിന്റെ കൈ പിടിച്ചു പുറത്തേക് പോയി  ? കൂടെ ആ  വാനരപ്പടയും...

ഒരു സമാധാമം കിട്ടിയ പോലെ ഞാൻ ആ കട്ടിലിൽ കിടന്നു മെല്ലെ മയങ്ങി പോയി.....

" എടാ.... .  എഴുന്നേൽക്ക് വാ എന്തേലും വന്നു കഴിക്കു..  "

മാളു ആണ് നല്ല ഉറക്കത്തിൽ

💬 Comments

View all comments