Chapter Title : ദേവനന്ദ 2 [വില്ലി]
"
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
" പണ്ടാരമടങ്ങാൻ... "
കലിപ്പിച്ചാണെങ്കിലും ഞാൻ എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്തു..
" ഇനി മിണ്ടാതെ കിടന്നില്ലേൽ ചവിട്ടു വാങ്ങിക്കും നീയ് . .... "
പിന്നെ അന്ന് വേറെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല.
രാവിലെ റെഡി ആയി പോകാൻ ഇറങ്ങുമ്പോൾ ആണ് ഏടത്തിയുടെ പുതിയ തീരുമാനം വരുന്നത്. എന്റെ കൂടെ അവളെയും ബൈക്കിൽ കോളേജിൽ എത്തിക്കാൻ. എത്ര എതിർത്തിട്ടും ഏടത്തി അമ്പിനും വില്ലിനും അടുക്കാതെ വന്നപ്പോ വേറെ വഴി ഇല്ലാതെ ഞാൻ സമ്മതിച്ചു.
ഒരുപാട് താമസിപ്പിക്കാതെ അവൾ വന്നു വണ്ടിയിൽ കയറി. എന്റെ ഒരു പഴയ ബാഗ് ആണ് അവളുടെ കയ്യിൽ ഉണ്ടായിരുന്നത്. ഇന്നലെ ഒരുപാട് സാധനങ്ങൾ കുത്തിനിറച്ചത് കൊണ്ടാകാം അവളുടെ ബാഗ് കീരി പോയിരുന്നു.. എന്റെ ശ്രദ്ധ ബാഗിലേക്ക് ആണ് എന്ന് കണ്ട അവൾ പരിഭ്രമത്തോടെ അത് മറച്ചു പിടിക്കാൻ ശ്രെമിച്ചു.. ബൈക്ക്ൽ ഒരു സൈഡിലേക് ചരിഞ്ഞാണ് അവൾ ഇരുന്നത്. ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു കുറച്ചു ചെന്നതേ അവൾക് ബൈക്കിൽ കയറി വലിയ പരിചയമില്ല എന്നെനിക്ക് മനസിലായി . ഒരു താങ്ങിനായി കൈ എവിടെ പിടിക്കണം എന്ന സംശയത്തിൽ ഇരുന്ന അവൾ ഓരോ വളവ് തിരിയുമ്പോളും വേച്ചു പോകുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ബൈക്ക് ചെറുതായി പാളുന്നുമുണ്ടായിരുന്നു... അടുത്തുള്ള ഒരു കവലയിലെ ബസ് സ്റ്റോപ്പിന് മുന്നിൽ ഞാൻ വണ്ടി നിർത്തി അവളോട് ഇറങ്ങാൻ അജ്ഞാപിച്ചു.
അവൾ ഒരു വിധം പേടിച്ചു വണ്ടിയിൽ നിന്നിറങ്ങി..
" താനിത് വരെ ബൈക്കിൽ കേറിയിട്ടില്ലേ? "
എന്റെ ചോത്യത്തിന് മറപടി പറയാതെ അവൾ
💬 Comments
View all comments