Chapter Title : ദേവനന്ദ 2 [വില്ലി]
തല കുമ്പിട്ട് നിന്നു..
" തന്നേം കൊണ്ട് ഈ പോക്ക് പോയാൽ കോളേജിൽ ആയിരിക്കില്ല ഞാൻ എത്തുന്നത്. അതുകൊണ്ട് റിസ്കെടുക്കാൻ ഞാൻ ഇല്ലാ. താൻ അവിടുന്ന് ബസിനു കേറി പോരെ. ആ നിക്കുന്ന കുട്ടികൾ കോളേജിലേക്കാ... "
ബസ്റ്റോപ്പിൽ നിന്ന രണ്ടു പെൺകുട്ടികളെ ചൂണ്ടി ഞാൻ പറഞ്ഞു..
വണ്ടി മുന്നോട്ടെടുക്കാൻ നേരം അവൾ എന്തോ പറയാൻ വന്നത് പോലെ തോന്നി
" ഇനി എന്താ? "
" ബസ്സിന് കൊടുക്കാൻ എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല.. "
പോക്കറ്റിൽ നിന്നും കാശെടുത്ത് കൊടുത്തു വൈകിട്ട് ഇവിടെ നിന്നാൽ മതി ഞാൻ വന്നു കൂട്ടികൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടു പായിച്ചു..
എന്നെ തന്നെ നോക്കി മിഴികൾ തുടക്കുന്ന അവളെ ഒരുനിമിഷം ഞാൻ മിററിലൂടെ കണ്ടു..
അപമാനിക്കാവുന്നതിന്റെ പരമാവധി ഞാൻ അവളോട് കാണിക്കുന്നുണ്ട് എങ്കിലും എന്ത് കൊണ്ടാണ് അവൾ ഇതെല്ലം സഹിച്ചു ഇനിയും ഇവിടെ നിൽക്കുന്നത് ??
അവളുടെ ആ വീട്ടിലേക്കാൾ ഭേദം ആയിരിക്കും .. ഇവിടെ എന്നെ മാത്രം സഹിച്ചാൽ മതിയാലോ ...
മനസ്സിൽ ഉണ്ടായ സംശയത്തിന് ഞാൻ തന്നെ ഒരു ഉത്തരം കണ്ടെത്തി..
രാവിലെ തന്നെ ക്രിക്കറ്റ് പ്രാക്ടിസിനു ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ആണ് ദേവിക ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നത് .
" എടാ ഇതല്ലേ നിന്റെ പെണ്ണ്.? ഞങ്ങളെ ഒന്ന് പരിചയപ്പെടുത്തേട.. "
എന്റെ തോളിൽ തട്ടി അജിത് പറഞ്ഞു.
" ഒന്നു പോയെടാ. അത്രക് മുട്ടി നിക്കയാണെങ്കിൽ തന്നെ അങ്ങ് പോയി പരിചയപ്പെട്ടോ..? "
" ഏത് ആ
💬 Comments
View all comments