0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.6K

ബ്ലൂ ചുരിദാർ ആണോ ഇവന്റെ..? "

ഇടയിലേക്ക് കയറി വന്ന അരുൺ ചോദിച്ചതിന് അജിത് അതെ എന്ന് മറുപടി കൊടുത്തു

" ഇവളല്ലേ എല്ലാ ദിവസവും മാച്ച് ഉള്ളപ്പോ ദേ ആ ഗാലറിയിൽ വന്നിരിക്കാറുള്ളത്.  ഞാൻ കരുതി വല്ല പഠിക്കാൻ വന്നിരിക്കുന്നത് ആകും എന്ന്.  ഇപ്പോഴല്ലേ മനസിലായത് എന്തായിരുന്നു പഠനമെന്നു   .  "

" നിനക്കു ഒക്കെ എന്തിന്റെ കഴപ്പാ?  "

പ്രാക്ടീസ് മതിയാക്കി ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക് പൊന്നു..

അജിതിനേം അരുണിനെയും പോലെ തന്നെ ആയിരുന്നു എല്ലാവരും.  എല്ലാവര്ക്കും അവളെ കുറിച്ചാണ് അറിയേണ്ടത്..  മനസമാധാനം നഷപെട്ട അവസ്ഥ ..

വൈകിട്ട് ബസ്റ്റോപ്പിൽ നിന്നും അവളെയും കൂട്ടി നേരെ വീട്ടിലേക്കു ചെന്നു.  കോളേജിൽ ഇവൾ മൂലം ഞാനനുഭവിക്കുന്ന അപമാനങ്ങൾ ഓർത്തപ്പോ കൊള്ളാൻ ഉള്ള കലി വന്നു എനിക്ക്..

എന്നത്തേയും പോലെ തന്നെ അന്നത്തെ രാത്രിയും തള്ളി നീക്കി. രാവിലെ ഓടി വന്നു ബൈക്കിൽ കയറാൻ തുടങ്ങുമ്പോൾ ആണ് ഏടത്തി ആ കാര്യം ശ്രദ്ധിച്ചത്.

":അല്ല ദേവു നീ സിന്ദൂരം തൊടാറില്ലേ.. "

പരിഭ്രമത്തോടെ ഞാനും അവളും മുഖത്തോട് മുഖം നോക്കി

":നീ അവനെ ന്തിനാ നോക്കുന്നേ.  അവനോ വെളിവില്ല അതുപോലെ ആണോ നിയ്യ്....  കല്യാണം കഴിഞ്ഞ കുട്ടികൾ സിന്ദൂരം  വച്ചു നടക്കുന്നതാ അതിന്റെ ഐശ്വര്യം... പോ അകത്തു പോയി സിന്ദൂരം  വച്ചിട്ട് വാ.. "

":ചേച്ചി അത്...

എന്റെ കയ്യിൽ സിന്ദൂരം  ഇല്ല. "

":ദേ ഒരൊറ്റ വീക്ക്‌ വച്ചു തന്നാൽ ഉണ്ടല്ലോ.  സിന്ദുരം  ഇല്ലാ പോലും.  ഈ താലി കഴുത്തിൽ ഇട്ടുകൊണ്ട് നടക്കാൻ അറിയാമല്ലോ.. 

💬 Comments

View all comments