0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.4K

പോയി..

" ആഹ് പുതു മണവാളൻ രാവിലെ എവിടെ പോയതാ.... മസിലു പെരുപ്പിക്കാൻ ജിമ്മിലോ? "

മാളുവിന്റേതായിരുന്നു ആ ചോദ്യം

"'നിനക്കു വീട്ടിൽ ഒന്നും പോകേണ്ടെടീ ശവമേ? "

"'  ഒന്ന് പോടാ.. "

ഞങ്ങളുടെ വീടിന് തൊട്ടടുത്തു തന്നെ ആയിരുന്നു മാളുവിന്റെയും വീട്‌.  ഞാൻ ഒന്നും മിണ്ടാതെ നേരെ റൂമിലേക്കു കയറി ചെന്നു.  എന്നെ കണ്ടത്തെ പെണ്ണ് റൂമിന് വെളിയിലേക്കു ഇറങ്ങാൻ തുടങ്ങി...

" അതെ ഒന്നു നിന്നെ "

ഞാൻ അവളെ വിളിച്ചു നിർത്തി.  എന്റെ മുഖത്തേക്ക് കൂടി നോക്കാതെ അവൾ തിരിഞ്ഞു തന്നെ നിന്ന്..

" ശരിക്കും അന്ന് എന്താ ഉണ്ടായത്? "

വലച്ചു കെട്ടില്ലാതെ ഞാൻ ചോദിച്ചു...

" നിങ്ങൾ തന്നെ അല്ലെ അതിനൊരു ഉത്തരം കണ്ടെത്തിയത്..  തത്കാലം അത് തന്നെ കരുതിയാൽ മതി.  ഞാൻ...  ഞാൻ ഒരു പിഴ ആണെന്ന്. ...  "

ഇടറിയ ശബ്ദത്തോടെ  പറഞ്ഞൊപ്പിച്ചു അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി..

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവളെയും നോക്കി ഇരുന്നു..

... ...................

" ഏടത്തി 'അമ്മ വല്ലതും പറഞ്ഞോ? "

വെറുതെ അതിലെ പോയ ഏടത്തിയെ പിടിച്ചു നിർത്തി ഞാൻ ചോദിച്ചു.

" അമ്മക്ക നല്ല വിഷമം ഉണ്ടെടാ. സ്നേഹിച്ചു വളർത്തിയ ഒരുത്തൻ ഇങ്ങനെ...  അല്ലെങ്കിൽ ഇതുപോലെ ഒരു സാഹചര്യത്തിൽ ഓരോന്ന് ചെയ്തിട്ട്... അമ്മയ്ക്കും ദേഷ്യം ഉണ്ടാകാതെ ഇരിക്കുവോ..  "

" അമ്മ എന്നോട് ഇത് വരെ മിണ്ടിട്ടില്ല.  എന്തിന് ഇതുവരെ എന്റെ മുഖത്തേക് ഒന്നു നോക്കിട്ട് കൂടി ഇല്ല. "

" സാരമില്ലെടാ

💬 Comments

View all comments