0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.4K

നമ്മുടെ അമ്മ അല്ലേ "

" ഞാൻ എല്ലാം പറഞ്ഞതല്ലേ പിന്നെ എന്താ?  "

" നീ പറഞ്ഞത് ഒക്കെ ആരെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങൾ ആണോ...  അതും ഇതുപോലെ ഒരു പാവം പെണ്ണ് അങ്ങനെ ഒക്കെ പോവുക എന്ന് പറഞ്ഞാൽ ആരും നീ പറഞ്ഞതിനെ വിശ്വസിക്കത്തില്ല.  "

എനിക്കവളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല.  ഇന്നലെ അവളെന്നെ തല്ലി.  അതും ഒരു ആണെന്ന് കൂടി ഓർക്കാതെ.  അതും മറന്നു സംഭവിച്ചത് എന്തെന്ന് ചോദിച്ചപ്പോ അവളുടെ കോപ്പിലെ മറുപടിയും. എല്ലാം പോരാത്തതിന് അവൾ നല്ലവൾ പോലെ അഭിനയിക്കുക ആണ്.  വീട്ടിലെ എല്ലാവരെയും അവൾ സ്വാതീനിച്ചു നിർത്തി ഇരിക്കുക ആണ്....

വീട്ടിൽ ഇരുന്നാൽ ആ അലവലാതി പെണ്ണിന്റെ മുഖം കാണണം എന്ന കാരണത്തിൽ പകൽ മുഴുവൻ പുറത്തായിരുന്നു.

വൈകിട് ഗ്രൗണ്ടിൽ പിള്ളേരുടെ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഹരിയുടെ കാൾ വന്നത്.

" എടാ.  നാട്ടിൽ ഒക്കെ അറിഞ്ഞത് പോലെയേ കോളേജിലും അറിഞ്ഞിട്ടുള്ളു.  നീ അവളെ വിളിച്ചിറക്കി കൊണ്ട് വന്നതാണെന്ന്.  അല്ലാതെ ഒരു സംസാരം ഒന്നും ആർക്കിടയിലും ഇല്ല.  നീ ധൈര്യം ആയി നാളെ കോളേജിൽ പോരെ... "

അത് കേട്ടപ്പോൾ തന്നെ പാതി ആശ്വാസം തോന്നി.  കാരണം കോളേജിൽ ഉള്ളവർ നടന്നത് വല്ലതും അറിഞ്ഞാൽ പിന്നെ എനിക്ക് അങ്ങോട്ടേക്ക് പോകാൻ കൂടി കഴിയില്ല എന്നൊരു പേടി ഉണ്ടായിരുന്നു എനിക്ക്  ...  കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന നിലയിലും അത്യാവശ്യം ഒരു കുഞ്ഞി ഗായകൻ എന്ന നിലയിലും തരക്കേടില്ലാത്ത ഒരു ഇമേജ്‌ ഞാൻ നില നിർത്തി പോന്നിരുന്നു ..  പെട്ടന്നതൊക്കെ പോകുന്നു

💬 Comments

View all comments