0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.4K

എന്ന് ഓർത്തപ്പോ ഒരു പേടി അതുകൊണ്ട് തന്നെയാണ് ഇന്ന് ഞാൻ കോളേജിൽ പോകാതെ ഇരുന്നതും.  ഇനി ഇപ്പൊ ഏതായാലും നാളെ  കോളേജിൽ പോണം.

നേരം കുറെ വൈകി ആണ്‌ ഞാൻ വീട്ടിൽ ചെന്ന് കേറിയത്.

" ആഹ് നീ വന്നോ ? എന്ന വേഗം പോയി കുളിച്ചിട്ട് വാ. ഭക്ഷണം കഴിക്കാം.  ഇന്ന് നിന്റെ ഭാര്യയുടെ  സ്പെഷ്യൽ ഐറ്റംസ് ആ.  കൂടെ നിന്റെ ഫേവ്റിറ്റ് മീൻ കറിയും ഉണ്ട്.  ഉള്ളത് പറയാലോ എന്താ ടേസ്റ്റു.  നോക്കി നിക്കാതെ പോയി കുളിച്ചിട്ട് വാടാ.. "

" എനിക്ക് വിശക്കുന്നില്ല ഏടത്തി നിങ്ങൾ കഴിച്ചിട്ട് കിടന്നോ "

"  പിന്നെ ഞാൻ നാളെ കോളേജി പോകും "

റൂമിലേക്കു പോകാൻ നേരം ഞാൻ പറഞ്ഞു.

പാതി ഉറക്കത്തിനിടയിൽ ആണ് കട്ടിലിന് ഒരനക്കം തോന്നി ഞാൻ കണ്ണ് തുറന്നു നോക്കുമ്പോ ബെഡിനടുത് നിൽക്കുന്ന അവളെ ആണ് കണ്ടത് .

"എന്താ ? "

" ഏടത്തി പറഞ്ഞു ഇവിടെ കിടക്കാൻ.. "

" അതിന് എന്റെ കട്ടിലിൽ കിടക്കണോ നിനക്കു  ?

അആഹ് താഴേ എവിടെ എങ്കിലും കിടക്കു. "

പറഞ്ഞു തീരുന്നതിന് മുന്നേ അവൾ തറയിലേക് ഇരുന്നിരുന്നു.  നോക്കുമ്പോ കിടക്കാൻ ഉള്ള എല്ലാ സാധനങ്ങളും റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലായത്.  ഇവൾ ഇത് എന്ത് ഭവിച്ചാണാവോ ?

രാത്രി ഇടക്കെപ്പോളോ കണ്ണ് തുറന്നു നോക്കുമ്പോ ഒരു ഏങ്ങലടി ശബ്ദം മാത്രം മുഴങ്ങി കേട്ടത് രാവിലെയും ഞാൻ ഓർത്തു..  രാവിലെ തന്നെ എഴുന്നേറ്റു ആർക്കും വലിയ മുഖം കൊടുക്കാതെ വേഗം

💬 Comments

View all comments