Chapter Title : ദേവനന്ദ 2 [വില്ലി]
അറിയണം?
ഇന്നല്ലെങ്കിൽ നാളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകേണ്ടവൾ ആണിവൾ..?
വേണ്ട എനിക്ക് അതറിയണം. അവൾ എന്തിന് അന്നെന്റെ റൂമിലേക്കു കയറി വന്നു എന്നറിയണം.. ഇവൾ എന്റെ ജീവിതത്തിലേക്കു കയറി വന്നത് യാദൃശ്ചികമായിട്ടാണോ അല്ലയോ എന്നെനിക്കറിയണം.. ചിലപ്പോ ഇവൾ അന്ന്വേഷിച്ചു വരുമ്പോ ഞാൻ ഇവളെ കുറിച്ചു ധരിച്ചു വച്ചിരിക്കുന്നത് എല്ലാം തെറ്റായിരിക്കാം....
ഒരു നിമിഷമെങ്കിലും അത് വെറും തെറ്റുധാരണ ആകണം എന്ന് ഞാനും ആഗ്രഹിച്ചു പോയി...
മനസിൽ മുഴങ്ങിയ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം തരാൻ കഴിയുന്നത് ഇവൾക്ക് മാത്രം ആണ്.. പക്ഷേ ഇവൾ അത് പറയില്ല. അപ്പൊ അതറിയാനുള്ള വഴി ആ അമ്മാവൻ ആണ്. പക്ഷെ ഇപ്പോൾ അയാളുടെ പിറകെ പോകണ്ട എന്ന് മനസെന്നോട് പറഞ്ഞു കൊണ്ട് ഇരുന്നു. പിന്നെ ഉള്ള മാർഗം കോളേജ് ആണ്. എന്റെ രഹശ്യങ്ങൾ ഹരിക്ക് അറിയാവുന്നത് പോലെ അവൾക്കും കാണില്ലേ ഒരു മനസാക്ഷി സൂക്ഷിപ്പുകാരി.. നാളെ തന്നെ അവളെ കണ്ടെത്തണം....
എല്ലാം മനസ്സിൽ ഉറപ്പിച്ചു ഞാൻ മെല്ലെ ഉറക്കത്തിക്ക് വഴുതി വീണു
.......
കോളേജിൽ എത്തി ഹരിയേയും കൂട്ടി ഞാൻ ദേവുവിനെ പിന്തുടർന്നു ആ ദിവസം മുഴങ്ങുവാൻ നടന്നിട്ട് ഒരാളെ ഞങ്ങൾ കണ്ടെത്തി. എന്തിനും ഏതിനും അവളുടെ ഒപ്പം ഉള്ള ഒരുവൾ അഞ്ചു. !
" അനന്തു ചേട്ടാ എനിക്ക് അറിയില്ല അവളെ കുറിച്ച് ഒന്നും. ചോതിക്കുമ്പോളൊക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞു അവൾ ഒഴിഞ്ഞു മാറും. എന്തിന് ചേട്ടനോട് ഉള്ള ഇഷ്ടം പോലും അവൾ ഞങ്ങളോട് പറഞ്ഞിട്ടില്ല.. കല്യാണത്തിനെ കുറിച്ചോ ഒന്നും... ആകെ അറിയാവുന്നത് അവളുടെ അമ്മ കുഞ്ഞിലേ മരിച്ചു
💬 Comments
View all comments