0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.6K

പോയി എന്നും പിന്നീട് അവളുടെ അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചിരുന്നു  എന്നും മാത്രാ...  കുറെ നാളായി അവൾ ക്ലാസ്സിൽ വരാതെ ഇരിക്കയായിരുന്നു.  പിന്നെയാ കേട്ടത് കല്യാണം കഴിഞ്ഞു എന്നു.... "

അഞ്ചുവിൽ നിന്നും എനിക്ക് ആവശ്യം ഉള്ള ഒന്നും കിട്ടിയില്ല.

" നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?  "

പോകാൻ നേരം അവൾ എന്നോട് ചോദിച്ചു.

" അല്ല കല്യാണം കഴിഞ്ഞു വന്നതിൽ പിന്നെ അവൾ ഒന്നു ചിരിച്ചു പോലും ഞാൻl കണ്ടിട്ടില്ല. എപ്പോളും വിഷമിച്ചിരുന്ന പോലെ ഒരു തോന്നൽ.  അല്ലേൽ എപ്പോളും ചിരിച്ചു കളിച്ചിരിക്കുന്നവളാ...... "

എന്റെ മുഖംഭാവം കണ്ടിട്ടാകണം അവൾ തന്നെ അതിന് മറുപടിയും പറഞ്ഞു..

" ഇച്ചിരി നാക്കു കൂടുതൽ ഉണ്ടെന്നേ ഒള്ളു ദേവു ഒരു പാവം ആണ് ചേട്ടാ "..

അതുകൂടി പറഞ്ഞു തീർത്തു അവൾ അവിടെ നിന്നും നടന്നകന്നു...

എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് എനിക്ക്  ദേവയുടെ ഡയറി ഓർമ വന്നത്.  അതിൽ നിന്നും എന്തായാലും എന്തെങ്കിലും ഒരു വിവരം കിട്ടാതെ ഇരിക്കില്ല...

രാത്രി അവൾ ഉറങ്ങി എന്ന് ഉറപ്പു വരുത്തി ഞാൻ അവളുടെ ഡയറി എടുത്ത് തുറന്നു നോക്കി.  ആദ്യം കണ്ണിൽ പെട്ടത്‌ ഒരു സ്ത്രീയുടെ ഫോട്ടോ ആണ്.  അമ്മ ആയിരിക്കണം ഞാൻ ഊഹിച്ചു.  ഫോട്ടോ അവിടെ തന്നെ വച്ച് ഞാൻ ഓരോ താളുകളായി മറിച്ചു നോക്കി.അതിൽ   കുറേ കവിതകളും  വർണനകളും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്...  ഒന്നും കിട്ടാതെ ഞാൻ തോൽവി സമ്മതിച്ചു ഡയറി മടക്കി യാഥാ സ്ഥാനത്ത് വച്ചു തിരിയുമ്പോൾ കണ്ടത്.. എന്നെ തന്നെ

💬 Comments

View all comments