0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.4K

ആ പെണ്ണ് എങ്ങനെ ആട നിന്റെ മുറീന്ന് ഇറങ്ങി പുറത്തു പോയി കിടക്കുന്നെ.  മണ്ടാ..  അവൾക്കും അവിടെ നിൽക്കാൻ ഉള്ള ആകെയുള്ള പിടിവള്ളി നീയാ. "

" അതും ശരിയാ.  നീ എങ്ങനെ എങ്കിലും അവളെ ഒഴിവാക്കാൻ ഒന്ന് സഹായിക്കെട ഹരി.. "

" മ്മ്..  നോക്കാം നീ ഇപ്പോ ഏതായാലും ഒന്ന് ക്ഷമിക്കു.  നമുക് വഴി കണ്ടെത്താം.  "

എന്നത്തേയും പോലെ പരമാവധി താമസിച്ചാണ് വീട്ടിൽ ചെന്നു കേറിയത്.

":മോളേ ദേ അവൻ വന്നു അവന് കഴിക്കാൻ എടുത്ത് കൊടുക്ക് . "

അമ്മ എന്നെ കണ്ടത്തെ അതും പറഞ്ഞു അമ്മയുടെ മുറിയിലേക്കു കയറി പോയി.

'അമ്മ ന്റെ മുഖത്തേക്കു പോലും നോക്കാതെ തിരിഞ്ഞു നടന്നതിൽ എനിക്ക് വിഷമം തോന്നി.

അമ്മ പോയതേ  റൂമിൽ നിന്നും അവൾ ഇറങ്ങി വന്നു.  എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ എനിക്ക് ഭക്ഷണം വിളമ്പാൻ തുടങ്ങി...

" എനിക്ക് ഒന്നും വേണ്ട. "

ഞാൻ എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് പറഞ്ഞു.  അവളൊരു ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി

" അല്ല എനിക്ക് അറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കാ എന്താ നിന്റെ ഉദ്ദേശ്യം? അമ്മേനേം ഏടത്തിനേം കയ്യിൽ എടുത്ത് എന്റെ ഭാര്യ ആയിട്ട്   ഇവിടെ കഴിയാം എന്നാണ് നിന്റെ ഉദ്ദേശ്യം എങ്കിൽ പൊന്നു മോളെ അതങ്ങു മറന്നേക്കൂ...  എന്റെ അവസ്ഥ ഇതായിപോയത് കൊണ്ടാ.  പക്ഷേ നല്ലൊരു സമയം വരുമ്പോ നിനക്കു ഇവിടുന്നു ഇറങ്ങേണ്ടി വരും.  ഓർത്തോ ! നിനക്കൊരിക്കലും ഈ വീട്ടിൽ സ്ഥാനം ഉണ്ടാകില്ല..  "

.

പറഞ്ഞു തീർന്നതേ

💬 Comments

View all comments