Chapter Title : ദേവനന്ദ 2 [വില്ലി]
കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു അവൾ.
.....
" നീ ഇതെങ്ങോട്ടാ ഈ രാവിലെ? "
പുറത്തേക് ഇറങ്ങാൻ തുടങ്ങിയ എന്നോട് അമ്മയാണ് ചോദിച്ചത്. ഇന്ന് ശനി ആയത് കൊണ്ട് കോളേജിലെക്കു എന്ന് പറയാൻ പറ്റിയില്ല.
" അമ്മേ ഞാൻ വെറുതെ പുറത്തു വരെ. "
" കല്യാണം കഴിഞ്ഞതിൽ പിന്നെ വീട്ടിൽ ഇരിക്കാൻ സമയം ഇല്ലാതെ ആയല്ലോ നിനക്കു. പ്രേമിച്ച പെണ്ണിനെ കാണാൻ വയ്യാത്ത കൊണ്ട് ആണോ. അതോ ഞങ്ങളുടെ ഒക്കെ മുഖത്തു നോക്കാൻ ഉള്ള പ്രയാസം കൊണ്ടാണോ.. "
ഞാൻ മറുപടി ഒന്നും കൊടുക്കാതെ തല താഴ്ത്തി നിന്നതേ ഒള്ളു.
" ആ പെണ്ണിനെ ഇങ്ങനെ വീട്ടിൽ അടച്ചിടാനാണോ നിന്റെ തീരുമാനം. ആ കൊച്ചും നിന്റെ കൂടെ ആ കോളേജിൽ തന്നല്ലേ പഠിക്കുന്നത്. അതിനെ പഠിക്കാൻ വിടണ്ടാ എന്നാണോ നിന്റെ തീരുമാനം. "
" അമ്മേ ഞാൻ അതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല... "
" എന്നാ ഞാൻ തീരുമാനിച്ചു. അടുത്ത ദിവസം മുതൽ അവളും വരും നിന്റെ ഒപ്പം കോളേജിൽ. "
" അമ്മേ അത്....... "
" നീ വേറെ ഒന്നും പറയണ്ടാ.. നിന്റെ കൂടെ ഇറങ്ങി വന്നു അവൾ കാണിച്ച ആ മണ്ടത്തരം അവളുടെ പ്രായത്തിന്റെ പക്വത ഇല്ലായിമ ആണെന്ന് കരുതാം. പക്ഷെ പിന്നെ ഒരിക്കൽ അവളുടെ ജീവിതം നശിപ്പിച്ചത് നീ ആന്നെന്നോ അവളുടെ ഭാവി ഇല്ലാതാക്കിയത് എന്റെ മോൻ ആണെന്നോ കേൾക്കാൻ നീ ഇടവരുത്തരുത്. അത് കൊണ്ട് നാളെ മുതൽ അവൾ നിന്റെ കൂടെ കോളേജിൽ വരും. ":
💬 Comments
View all comments