0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.4K

അമ്മ തനി ടീച്ചർ ആവുക ആയിരുന്നു അപ്പോൾ.  എനിക്ക് ഒന്നും പറയാൻ കഴിയാതെ എല്ലാം തല കുലുക്കി സമ്മതിച്ചു.

" എടാ നീ ഇവളെയും കൂട്ടി ഇവളുടെ വീട് വരെ ഒന്ന് പോകണം.. "

അമ്മ അകത്തേക്കു പോയതേ ഏടത്തി ഓടി വന്നു പറഞ്ഞു.

" എന്തിന് ?   "

" അത് കൊള്ളം.  അടുത്ത ദിവസം  മുതൽ അവൾക് കോളേജിൽ പോകണ്ടേ?  "

" അതിന് പൊക്കോട്ടെ...  "

" എടാ ചെക്കാ കളിക്കല്ലേ.   അവളുടെ ബുക്കും പിന്നെ അവളുടെ കുറെ ഡ്രെസ്സും ഒക്കെ അവിടെയാ.  ഒന്നും ഇല്ലാതെ അല്ലെ ഇങ്ങോട് ആ കൊച്ചു കേറി വന്നേ.  അതൊക്കെ പോയി എടുത്തിട്ട് വരണം..  "

" എന്നെ കൊണ്ട് വയ്യാ.  ഏടത്തി അങ്ങു പോയാ മതി.. "

" ദേ നന്ദുട്ടാ നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടോ.  ഈ കൊച്ചിനെ കൊണ്ട് നിനക്ക് അതിന്റെ വീട്ടിൽ വരെ പോയാൽ എന്താ കുഴപ്പം? "

":അതൊന്നും ശരിയാവില്ല ഏടത്തി "

" അതെന്താ ശെരി ആവാത്തെ? "

അമ്മയുടെ ആ  ചോദ്യം കേട്ടതേ ഒന്നും മിണ്ടാതെ നാളെ പോകാം എന്ന് ഞാൻ വാക്കു കൊടുത്തു.

ഇന്നും രാത്രി അവൾ തറയിലും ഞാൻ കട്ടിലിലും ആണ് കിടന്നത്.  പതിവ് കരച്ചിൽ കോറസ് അന്നും രാത്രി റൂമിൽ അലയടിക്കുണ്ടായിരുന്നു...

രാവിലെ എഴുന്നേറ്റു കുളിയും കഴിഞ്ഞു വന്നു നോക്കുമ്പോൾ ആ പെണ്ണെന്റെ ഷർട്ട് അയൺ ചെയ്യുക ആയിരുന്നു..  ഈ പെണ്ണിന് ഒരു നാണവും ഇല്ലേ എന്ന് മനസ്സിൽ ചോദിച്ചു റൂമിലേക്കു

💬 Comments

View all comments