0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.4K

കടന്നതേ.  എനിക്ക് മുഖം തരാതെ അവൾ ആ ഷർട്ട് കട്ടിലിലേക് ഇട്ടിട്ട് റൂമിന് വെളിയിലേക്കു പോയി..

ചീത്ത കേൾക്കും എന്ന പേടി കൊണ്ടാകും...

വേഗം റെഡി ആയി. കാർ സ്റ്റാർട്ട് ചെയ്ത് അവർക്കു വേണ്ടി വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് അവൾ വന്നു കാറിന്റെ ഉള്ളിൽ കയറിയത്.  ഏടത്തിയുടെ ഒരു ചുരിദാർ ആണ് വേഷം.  എന്റെ കൂടെ വരുന്നതിന്റെ ആണോ അതോ കാറിൽ എന്റെ കൂടെ മുന്നിൽ കയറി ഇരുന്നതിന്റെ ആണോ എന്നറിയില്ല അവളുടെ മുഖത്തു ഒരു പരിഭ്രമം ഉണ്ടാട്ടിരുന്നു...

" ഏടത്തി വരുന്നില്ലേ? "

" പിന്നെ നിങ്ങൾ പുതുമോടി കറങ്ങാൻ പോകുന്നതിനിടക്ക് എനിക്ക് എനിക്ക് എന്താ കാര്യം.  നിങ്ങൾ സൂക്ഷിച്ചു പോയിട്ട് വാ.  "

" ഈ ഏടത്തിയോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.

എത്ര തവണ പറഞ്ഞു ഞാൻ. "

" മിണ്ടാണ്ട് പോയിട്ട് വാടാ നീയ്... "

വണ്ടി സാധാരണയിലും അല്പം വേഗത്തിൽ ആണ് ഞാൻ ഓടിച്ചത്.  അവളോട് ഉള്ള ദേഷ്യം മുഴുവൻ ഞാൻ എന്റെ ഡ്രൈവിങ്ങിൽ കാണിക്കുന്നുണ്ട് എന്ന് മനസിലാക്കിയിട്ട് ആകണം അവൾ പേടിച്ചാണ് വണ്ടിയിൽ ഇരുന്നത്...

കുറെ ദൂരം എത്തിയപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്..  എനിക്ക് ഇവളുടെ വീട് അറിയില്ലല്ലോ

" എടീ പെണ്ണെ നിന്റെ വീട് എവിടെയാ... ? "

വണ്ടിയുടെ വേഗത കണ്ട് പേടിച്ചു കണ്ണടച്ചിരിക്ക ആയിരുന്ന അവൾ എന്നെ കലങ്ങിയ കണ്ണുകളോടെ നോക്കി.

ഞാൻ കാറിന്റെ സ്പീഡ് അല്പം കുറച്ചു.

"'പറ നിന്റെ വീട് എവിടെയാ? "

പതിയെ ആണെങ്കിലും അവൾ

💬 Comments

View all comments