Chapter Title : ദേവനന്ദ 2 [വില്ലി]
വാ തുറന്നു.
അവൾ പറഞ്ഞ വഴിയേ പോയി അവൾ പറഞ്ഞ വീടിനു മുന്നിൽ ഞാൻ വണ്ടി നിർത്തി...
ഒരു കുഞ്ഞി വീടായിരുന്നു അത്. പണി മുഴവനായും പൂർത്തി ആകാത്ത ഒരു വീട്. വലിയ മുറ്റത്ത് അഴകുള്ള കുറെ പൂച്ചെടികൾ ആയിരുന്നു ആ വീടിന്റെ ആകർഷണം.. റോഡിന് അടുത്ത് തന്നെ ആയിരുന്നു അവളുടെ വീട് എങ്കിലും വണ്ടി മുറ്റത്തേക്കു പോകാൻ ഉള്ള വീതി ആ വഴിക്കു ഇല്ലായിരുന്നു..
" ഞാൻ വേഗം വരാം. "
കാറിൽ നിന്നും ഇറങ്ങാൻ നേരം അവൾ പറഞ്ഞു.
" വേണ്ട ഞാനും വരാം "
വെറുതെ അവളുടെ വീടും പരിസരവും കാണാൻ ഒരു കൗതുകം തോന്നിയത് കൊണ്ട് അവളുടെ പിന്നാലെ ഞാനും ആ വീട്ടിലേക്കു നടന്നു..
" നിൽക്കെടീ അവിടേ "
ഒരു അലർച്ച കേട്ട് ഞാനും അവളും ഒരേ സമയം ഞെട്ടി തരിച്ചു നിന്നു.
" 'അമ്മ "
അവളുടെ വാക്കിൽ ഭയം നിഴലിച്ചത് ഞാൻ തിരിച്ചറിഞ്ഞു.. .
" എന്ത് ധൈര്യത്തിൽ ആടി കഴുകേറീടെ മോളെ നീ ഈ നാറിയെയും കൂട്ടി ഈ വീട്ടിലേക്കു വന്നത്. കണ്ട അരുവാണിച്ചികൾക്ക് ഒന്നും കയറി ഇറങ്ങാൻ ഇത് സത്രം ഒന്നും അല്ല എന്റെ വീടാ..
വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന ആ സ്ത്രീയുടെ വാക്കുകൾ എനിക്ക് അരോചകം ആയി തോന്നി.
" അമ്മേ ഞാൻ എന്റെ ബുക്കും സാധനങ്ങളും എടുക്കാൻ വന്നതാ. അതെടുത്തിട്ട് ഞാൻ പൊയ്ക്കോളാം. "
" ആരാടീ നിന്റെ അമ്മ ? കണ്ടവന്മാരുടെ കൂടെ കണ്ട ഹോട്ടലും ലോഡ്‌ജും നിരങ്ങി
💬 Comments
View all comments