Chapter Title : ദേവനന്ദ 2 [വില്ലി]
നടക്കുന്ന നിന്നെ ഒന്നും ഈ വീടിനകത്തു ഞാൻ കേട്ടില്ല. എന്നിട്ടും അവൾ അവന്റെ കൂടെ ഞളിഞ്ഞു നടക്കുന്നു..
ഈ അലവലാതി ചെക്കനേയും കൊണ്ട് ഇപ്പോ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന് നീ.... "
എന്റെ മുന്നിൽ നിന്നു കരയുക ആയിരുന്ന അവളുടെ ഉള്ളുരുകുന്നത് ഞാൻ അറിഞ്ഞു. എനിക്ക് എന്തോ അത് കേട്ടുനിൽക്കാൻ തോന്നിയില്ല..
" ദേ തള്ളെ. അതികം ഒച്ചവെക്കണ്ടാ. അല്ലേലും ഞങ്ങൾ ഈ വീട്ടിൽ കയറി പൊറുക്കാൻ വന്നതൊന്നും അല്ല. അവൾക് ആവശ്യമുള്ള സാധനങ്ങൾ എടുത്തിട്ട് ഞങ്ങൾ അങ്ങു പൊക്കോളാം.. "
" ഈ പിഴച്ചവളുടെ ഒരു സാധനവും ഈ വീട്ടിൽ ഇല്ല ".
എനിക്ക് ശെരിക്കും കലി ഇളകി..
" അത് നിങ്ങൾ ആണോ തീരുമാനിക്കുന്നത്.. അങ്ങ് മാറു തള്ളേ . ... "
വാതിലിൽ ചാരി നിന്നിരുന്ന അവരെ തള്ളി മാറ്റി ഞാൻ ആദ്യം അകത്തേക്ക് കടന്നു.
", നീ ഇതെന്നാ മിഴിച്ചു നിൽക്കുവാ. അകത്തു പോയി ന്താ വേണ്ടെന്നു വച്ചാ പോയി എടുത്തിട്ട് വാ.... "
കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കി നിന്ന അവളോട് ഞാൻ അത് പറഞ്ഞതും പെണ്ണ് ചാടി അകത്തു കയറി ഒരു മുറിയിലേക്കു കയറി...
ഒരു അഞ്ചു മിനിറ്റിനുള്ളിൽ എല്ലാം ഒരു ബാഗിൽ ആക്കി അവൾ ഇറങ്ങി വന്നു.. അപ്പോളും ആ തള്ളയുടെ വായ അടഞ്ഞിട്ട് ഇല്ലായിരുന്നു.. ഒരെണ്ണം വച്ചു കൊടുത്താലോ എന്ന് പലതവണ തോന്നിയതാണ്.
" എഡീ ഇനീ ഈ നാറിനെ കൊണ്ട് നീ ഈ പടി കയറിയ ഈ ജാനകി ആരാന്നു അറിയും.
💬 Comments
View all comments