Chapter Title : ദേവനന്ദ 2 [വില്ലി]
"
പോകാൻ ഇറങ്ങിയ ഞങ്ങളോട് ആ തള്ള പറഞ്ഞത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
പിന്നീട് അവിടം ഒരു വലിയ വാക്കു തർക്കത്തിലേക് വഴി മാറി. സഹികെട്ടു തള്ളയെ തല്ലാൻ കൈ ഓങ്ങിയ എന്നെ ആ പെണ്ണാണ് പിടിച്ചു വലിച്ചു കാറിൽ കയറ്റിയത്.
എന്ത് ചെയ്തിട്ടും എനിക്ക് കലി അടക്കാൻ കഴിഞ്ഞില്ല . അവൾക് കരച്ചിലും...
" ആ തള്ള ശെരിക്കും നിന്റെ അമ്മ തന്നാണോ?
എടീ നിന്നോടാ ചോദിച്ചത് നിന്റെ അമ്മ തന്നാണോ ആ സാധനം എന്ന്.. "
" അല്ല "
എന്നവൾ മറുപടി തന്നു
" പിന്നെ നിന്റെ ആരാ ആ തള്ള ?
എടീ കോപ്പേ വായ തുറന്നു എന്തേലും പറ... "
"അതെന്റെ ആരും അല്ല.. എനിക്ക് ആരും ഇല്ല.. ആരും...."
സങ്കടത്തിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു അലറി കരയാൻ തുടങ്ങി.
പെട്ടന്നവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയി.. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.. കാറിനുള്ളിൽ അവളുടെ ഏങ്ങലടി മുഴങ്ങി കേട്ടുകൊണ്ടിരുന്നു .
വെറുപ് എന്നതിൽ നിന്നും ആദ്യമായി എനിക്ക് അവളോട് സഹതാപം തോന്നി..
ഏറെ ദൂരം മടങ്ങി എത്തി എങ്കിലും അവളുടെ കരച്ചിലിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാൻ മനസ് പലവട്ടം പറഞ്ഞത് ആണ് . പക്ഷേ എന്തോ എനിക്ക് കഴിഞ്ഞില്ല.
ആ വീട് അവൾക്ക് ഒരു നരകം ആയിരുന്നു എന്നെനിക് മനസിലായി. ആ തള്ള അത് ഇവളുടെ അമ്മ അല്ലെങ്കിൽ പിന്നെ ആരാണ്. എന്താണ് ഇവൾ എന്നറിയാൻ ഒരു ആഗ്രഹം തോന്നി എനിക്ക് .. ഇനി എന്ത് വന്നാലും
💬 Comments
View all comments