0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 3.5K

എന്റെ ജീവിതത്തിൽ നിന്ന് പറിച്ചു മാറ്റുമ്പോൾ  അവളെ ആ നരകത്തിലേക് തിരിച്ചയക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു.  വണ്ടി വീട്ടുവളയിലേക്ക് കയറുമ്പോഴും അവളുടെ കണ്ണുനീരിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല.  വണ്ടി നിന്നതേ അവൾ ചാടി ഇറങ്ങിയതും ഓടി അകത്തെക്ക് പോയതും എല്ലാം ഒരു മിന്നായം പോലെ ഞാൻ നോക്കി നിന്നു.

വണ്ടി ഒതുക്കി  അവളുടെ ബാഗും എടുത്ത് ഞാൻ വീടിനകത്തേക്ക് നടന്നു..  അവളുടെ ഭാവം കണ്ടു ഭയന്ന പോയ ഏടത്തിയും അമ്മയും കാര്യം തിരക്കിയപ്പോൾ ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു നേരെ റൂമിലേക്കു കയറി .അവളെ ഞാൻ റൂമിൽ എങ്ങും കണ്ടില്ല വല്ല ബാത്റൂമിലും ആയിരിക്കണം.   ബാഗ് എടുത്ത് ടേബിളിനു മുകളിൽ വച്ചതും അലഷ്യമായി കുത്തി തിരുകി വച്ചിരുന്ന സിബ് പോയ ആ  ബാഗിനുള്ളിലെ പല സാധനങ്ങളും പുറത്തേക്കു ചാടി.

" കോപ്പ് "

രണ്ടു ചീത്തയും വിളിച്ചു ചിതറി പോയ അവളുടെ ബുക്കുകൾ എടുക്കുന്നതിനിടയിൽ ആണ് മനോഹരമായി വർണങ്ങൾ ചാലിച്ചു വരച്ച കൃഷ്ണ രൂപം ഉള്ള ഒരു ഡയറി എന്റെ കണ്ണിൽ പെട്ടത്‌.  ഞാൻ അതെടുത്തു ആദ്യ പേജ് മറിച്ചു നോക്കി..

" പ്രണയമാണ് കണ്ണാ നിന്നോട്.

പ്രതിഷ്ഠിച്ചു പോയി ഞാൻ എൻ ഉള്ളിൽ.

പറിച്ചെറിയാനാവാത്ത വിധം.

പറയുവാൻ കഴിയില്ലെനിക്ക്

പ്രാണനാണ് നീ എനിക്ക് എന്ന്.  "

അർദ്ധം മനസിലായില്ലെങ്കിലും ആദ്യ പേജിലെ വരികൾ എന്നെ വല്ലാതെ ആകർഷിച്ചു...

പിന്നീട് കണ്ണ് തിരഞ്ഞത് വളരെ മനോഹരം ആയി വരച്ചിരിക്കുന്ന ആ മയില്പീലിയിലേക്കും അതിനു താഴെ ഉള്ള അവളുടെ പേരിലേക്കും ആണ്.

"ദേവനന്ദ"

എന്റെ ചുണ്ടുകൾ പതിയെ ആ പേരു 

💬 Comments

View all comments