Chapter Title : ദേവനന്ദ 2 [വില്ലി]
വായിച്ചു...
ഇത്ര നാളായിട്ടും ഇന്നാണ് ഞാൻ അവളുടെ പേരു അറിയുന്നത് എന്ന സത്യം അപ്പോൾ ആണ് ഞാൻ ഓർത്തത്.
" ദേവനന്ദ ദേവനന്ദ "
എന്ന് പലവട്ടം മനസിലാ പേരു ഉരുവിട്ട് കൊണ്ട് അടുത്ത പേജ് മറിച്ചതും എവിടെ നിന്നോ ഓടി എത്തിയ അവൾ എന്റെ കയ്യിൽ നിന്നും ആ ഡയറി തട്ടി പറിച്ചു..
അനുവാദം കൂടാതെ ഡയറി തുറന്നതിന് ഒരു സോറിയും പറഞ്ഞു ഞാൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി...
.........................
അന്ന് മുഴുവൻ അവളുടെ വീട്ടിൽ പോയപ്പോൾ നടന്ന സംഭവം ആയിരുന്നു മനസ് മുഴുവൻ. അന്ന് മുഴുവൻ ഞാൻ റൂമിൽ തന്നെ ആയിരുന്നു. ഫുഡ് കഴിക്കാൻ അല്ലാതെ പുറത്തേക്ക് കൂടി ഇറങ്ങി ഇല്ല .. ഞാൻ റൂമിൽ ഉണ്ടായിരുന്നത് കൊണ്ട് അവൾ ഇന്ന് അങ്ങോട് വന്നതേ ഇല്ല. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും ഒരുമിച്ച് കഴിക്കാൻ ഏടത്തി പറഞ്ഞെങ്കിലും എന്തൊക്കെയോ പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.. എന്നെ പേടിച്ചിട്ടാവാം.
വൈകിട്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്. അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നെ ഇന്നാണ് ഞാൻ ക്രിക്കറ്റ് കളിക്കാൻ എത്തുന്നത്. ഒത്തിരി ലേറ്റ് ആയാണ് വീട്ടിൽ തിരിച്ചെത്തിയതും. കുറച്ചു നാളത്തെ ഇടവേളക്കു ശേഷം ശരീരം അനങ്ങിയത് കൊണ്ടാവാം നല്ല ക്ഷീണവും ശരീരത്തിന് വേദനയും ഉണ്ടായിരുന്നു ..
ഒന്ന് കുളിച്ചേക്കാം എന്നു കരുതി റൂമിൽ കയറി ഡോറും ലോക്ക് ചെയ്ത് ടീഷർട്ടും പാന്റും ഊരി ഇട്ടു ഷെട്ടി പുറത്തു നിക്കുമ്പോൾ ആണ് ബാത്‌റൂമിൽ നിന്നും ദേവിക ഇറങ്ങി വന്നത്..
എന്നെ ആ വേഷത്തിൽ കണ്ടത്തെ ഞെട്ടി പോയ അവൾ വേഗം
💬 Comments
View all comments