Chapter Title : ദേവനന്ദ 2 [വില്ലി]
തന്നെ തിരിഞ്ഞു നിന്ന്..
താൻ ഏറെ വെറുക്കുന്ന ഒരുത്തിയുടെ മുന്നിൽ നാണംകെട്ടതിന്റെ വിഷമത്തിൽ നിന്ന ഞാൻ ഓടി പോയി ഒരു കൈലി എടുത്ത് ഉടുത്തു. പിന്നെ അവിടെ പൂരപ്പാട്ട് ആയിരുന്നു ... എനിക്ക് വായിൽ തോന്നിയത് എല്ലാം ഞാൻ വിളിച്ചു പറഞ്ഞു...
ഒന്നും മിണ്ടാതെ മുഖം പൊത്തി കരയുക മാത്രം ആണവൾ ചെയ്തത്..
" നീ എന്നാ നോക്കി ഇരിക്കുവാ. ഇറങ്ങി പോടീ പുല്ലേ.. "
പറഞ്ഞു തീരേണ്ട താമസം. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ മുറിക്ക് പുറത്തേക്ക് ഓടി..
രാത്രി ഭക്ഷണം കഴിക്കുന്നിടത്തേക് അവളെ കണ്ടതേ ഇല്ല. എല്ലാം കഴിഞ്ഞു ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഏടത്തി അടുത്ത് വന്നിരുന്നത്...
" എടാ നന്ദു എന്താ നിന്റെ പ്രശ്നം.. "
വന്നിരുന്നതെ ഏടത്തി ചോദിച്ചു.
" എന്ത് പ്രശ്നം ? എനിക്ക് ഒരു പ്രശ്നവും ഇല്ല.. "
ഞാൻ കുറച്ചായി ശ്രെദ്ധിക്കുന്നു. നീ എന്തിനാ ആ കൊച്ചിനോട് എപ്പോളും ഇങ്ങനെ വഴക്ക് ഉണ്ടാക്കണേ . നീ വീട്ടിൽ ഇരിക്കുന്ന സമയത്ത് ഒക്കെ അതിന് കറയാനെ നേരം ഉള്ളു..
ഞാൻ ഒന്നും മിണ്ടാതെ ടീവിയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ട ഏടത്തി എന്റെ തലക്കിട്ട് ഒരു തട്ട് തന്നു..
"എന്താ ഏടത്തി ?? "
":ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയുവോ?
ശെരിക്കും നിനക്കു അവളെ ഇഷ്ടം അല്ലെ?
ഇഷ്ടം അല്ലായിരുന്നു എങ്കിൽ നീ പിന്നെ എന്തിനാ അന്ന് അവളെ കൊണ്ട് ഹോട്ടലിൽ പോയേ. ഏതായാലും നീ അത്രക് ചീപ്
💬 Comments
View all comments