Chapter Title : ദേവനന്ദ 3 [വില്ലി]
പോലെ ഒരു തോന്നൽ..
" എനിക്ക് അറിയാം. എന്നെ ഇപ്പോളും നന്ദുവേട്ടൻ വിശ്വസിച്ചിട്ടില്ല എന്ന്. അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നല്ലല്ലോ ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. "
അവളിൽ ബാക്കി ഉണ്ടായ കണ്ണുനീരും ആ കവിളിലൂടെ ഒഴുകി ഇറങ്ങി... എനിക്ക് ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അവളൊന്നും മിണ്ടാതെ റൂമിലേക്കും കയറിപ്പോയി. എത്ര നേരം ഞാൻ അവിടെ ഇരുന്നു എന്നറിയില്ല. റൂമിലേക്കു കയറി ചെല്ലുമ്പോൾ അവൾ പഴയ പോലെ തറയിൽ ഒരു പായ വിരിച്ചു കിടന്നിരുന്നു. നല്ല ഉറക്കം ആണ്. കുറെ സമയം അവളെ അങ്ങനെ നോക്കി നിന്നു ഞാൻ . പിന്നെ എപ്പോളോ ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റപ്പോൾ അവളെ റൂമിൽ കണ്ടില്ല. ഞാൻ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു വരുമ്പോൾ അവളും കോളേജിൽ പോകാൻ റെഡി ആയിരുന്നു.. രാവിലെ അവളെന്നോട് ഒന്നും മിണ്ടിയില്ല. ഇന്നലെ വാ അടക്കാത്ത ആ പെണ്ണ് തന്നെയാണോ ഇത് എന്ന് തോന്നിപോയി എനിക്ക്..
ഞാനും അത് വലിയ കാര്യമാക്കാൻ പോയില്ല.. എല്ലാം കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ ആണ് കാണുന്നത് ബൈകിന്റെ ടയർ പഞ്ചർ ആണ്..
" ടയറിന്റെ വെടി തീർന്നു "
ബൈകിന്റെ ടയറിലേക് നോക്കി നിൽക്കുന്ന എന്നെ ചോദ്യഭാവത്തിൽ നോക്കിയാ ദേവുവിനോട് ഞാൻ പറഞ്ഞു.
" ഇനി എന്ത് ചെയ്യും? "
" കവല വരെ നടക്കാം. അവിടെന്ന് ബസ്സിന് പോകാം. "
വീടും പൂട്ടി അവളെന്റെ ഒപ്പം നടന്നു. ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു ശേഷിച്ചത് . ആരും ഒന്നും സംസാരിച്ചില്ല... ബസ്റ്റോപ്പിൽ എത്തുന്ന
💬 Comments
View all comments