Chapter Title : ദേവനന്ദ 3 [വില്ലി]
വരെ.
ബസ് കാത്തു നിൽക്കുമ്പോൾ അവളെന്റെ നേരെ തിരിഞ്ഞു എനിക്ക് നേരെ കൈ നീട്ടി...
" ന്താ? "
" ബസിനു കൊടുക്കാൻ കാശ് "
അവളൊരു മടിയും കൂടാതെ ചോദിച്ചു. ശീലം ആയതു കൊണ്ടാകും..
" ഞാനും ആ ബസ്സിനല്ലേ വരുന്നേ ഞാൻ കൊടുത്തോളം... "
പിന്നെ അവളൊന്നും മിണ്ടിയില്ല. ബസ് വന്നപ്പോൾ ചാടി കയറി. പിൻ വാതിലിലൂടെ ഞാനും....
" ടിക്കറ്റ്...... ടിക്കറ്റ് "
" രണ്ടു കോളേജ് ജംഗ്‌ഷൻ.. "
" ആരാ രണ്ടാമത്തെ ആൾ "
ഗാംഭീര്യം തുടിക്കുന്ന ശംബ്ദത്തോടെ കണ്ടക്ടർ ചോദിച്ചു.
" മുന്നിൽ ഉണ്ട് "
" ആളെ ഒന്നു കാട്ടി തന്നേരെ മോനെ. ഇല്ലേലെ ആ ടിക്കറ്റ് വേറെ ആർക്കെങ്കിലും പോകും. എല്ലാം കള്ള കൂട്ടങ്ങളെ കാശു തരാൻ വലിയ മടിയാ... "
അയാൾ അത് പറഞ്ഞതും ഞാൻ അല്പം മുന്നിലേക്ക് കയറി നിന്ന് ദേവുവിനെ കാട്ടി കൊടുത്തു. അയാൾ ഒന്നും മിണ്ടാതെ പിന്നിലേക്ക് പോയി....
ബസ്സു മുന്നോട്ടു പോകുംതോറും തിരക്കും കൂടി വന്നു .. പിന്നിൽ നിന്നുള്ള തള്ളു സഹിക്കാൻ വയ്യാതെ ഞാൻ മുന്നിലേക്ക് കേറി സ്ത്രീകൾ നിൽക്കുന്നതിന് ഒപ്പം എത്തിയിരുന്നു.. എന്റെ നേരെ ആയിരുന്നു ദേവുവും നിന്നിരുന്നത്... എന്റെ മുഖത്തേക് അവൾ ഇടയ്ക്കു നോക്കുന്നത് കണ്ടിട്ടാണ് ഞാൻ അവളെ ശ്രധിച്ചത്. അവളുടെ പിന്നിൽ നിൽക്കുന്ന പയ്യൻ അവളോട് ചേർന്ന് വരുന്നത് അപ്പോളാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഏറിയാൽ ഒരു പത്തൊൻപത് വയസ്സ് തോന്നിക്കുന്ന ഒരു സ്കൂൾ പയ്യൻ. അവന്റെ ചെയ്തിയുടെ അനിഷ്ടക്കേട് അവളുടെ മുഖത്തു
💬 Comments
View all comments