Chapter Title : ദേവനന്ദ 3 [വില്ലി]
അവളോടി എന്റെ അടുത്ത് വന്നു...
" ആ ചെക്കനെ നോവിക്കണ്ടായിരുന്നു.. "
ഒപ്പം നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു...
മറുപടി എന്നോണം ഞാൻ ഒന്ന് പുഞ്ചിരിച്ചു. പകരത്തിനു അവളും..
" ബസിൽ എന്നും ഇതുപോലെ തിരക്കാണോ. ? "
" മ്മ്.. അതെ. ഞാൻ എന്നും മുന്നിലാ നിക്കറുള്ളൂ.. ഇന്ന് പക്ഷേ പെട്ട് പോയതാ.. "
ഞങ്ങളുടെ വരവ് അത്ഭുതത്തോടെ നോക്കി നിന്ന ഹരിയുടെ അടുത്തേക്ക് ഞാൻ തിരിഞ്ഞത് കണ്ടു ഒരു യാത്രയും പറഞ്ഞു അവൾ നടന്നകന്നു .
" എന്താ ഇവിടെ സംഭവിക്കുന്നത് ? " ഞാൻ കഴിഞ്ഞ ദിവസം നടന്നതെല്ലാം അവനോട് വിശതമായി പറഞ്ഞു കേൾപ്പിച്ചു.... കേട്ട് കഴിഞ്ഞപ്പോൾ ഹരിക്ക് ഒരു സംശയം...
" അളിയാ.. ഇനി നീ പറഞ്ഞത് തന്നെ ആണോ ശരി ?
അവൾ ഇനി പാവത്തെ പോലെ അഭിനയിക്കുന്നതാണെങ്കിലോ...? ആ വീട്ടിൽ നീ മാത്രം അല്ലെ അവളവിടെ നിൽക്കുന്നതിൽ ഇഷ്ട്ടമില്ലാതെ ഇരുന്നത്. അപ്പോൾ ഒരു നുണ കഥ പറഞ്ഞു നിന്നെയും അവളുടെ വശത്താക്കിയതാണെങ്കിലോ ?? "
അപ്പോളാണ് ഹരി പറഞ്ഞതിലും ഒരു സാധ്യത ഉണ്ട് എന്ന് തോന്നിയത്.
" നീ ഒരു മണ്ടന് ആയത് കൊണ്ട് അവൾ പറഞ്ഞത് വിശ്വസിച്ചു. ഇപ്പൊ അവൾക് നിന്റെ വീട്ടിൽ അവളുടെ ആവശ്യം കഴിയുന്ന വരെ നിക്കാം.... "
" ശെരിയാണ്. എന്നെ കൂടി അവളുടെ വലയിലാക്കിയാൽ പിന്നെ അവൾക്ക് എന്റെ വീട്ടിൽ ആരുടേയും ശല്യമില്ലാതെ താമസിക്കാം... "
അപ്പോൾ എന്റെ മനസ്സിൽ ഇന്നലെ എന്നോട് സങ്കടങ്ങൾ വിവരിച്ച ദേവനന്ദയുടെ മുഖം തെളിഞ്ഞു. അതിലവൾ പുറത്തു
💬 Comments
View all comments