Chapter Title : ദേവനന്ദ 3 [വില്ലി]
കരഞ്ഞു കൊണ്ട് ഉള്ളിൽ ചിരിക്കുന്നതായി എനിക്ക് തോന്നി..... അവൾ എന്നെ പറഞ്ഞു പറ്റിച്ചതാണ് എന്ന് മനസ്സിലുറപ്പിക്കുമ്പോൾ ആണ് ഹരി അടുത്ത അഭിപ്രായവും ആയി മുന്നോട്ടു വന്നത്.
" അല്ലാളിയാ ഇനി ഞാൻ പറഞ്ഞത് പോലെ അവൾ പാവം ആണെങ്കിലോ..? അവള് പറഞ്ഞത് മുഴുവൻ സത്യം ആണെങ്കിലോ ? "
" എടാ കോപ്പേ.. നീ ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു പറ.... ഒരു വക രണ്ടു തന്തയുള്ളമാതിരി പെരുമാറാതെ ....... "
" അളിയാ അളിയാ .. നീ ദേഷ്യപ്പെടല്ലേ... നീ എനിക്ക് വൈകിട്ട് വരെ സമയം താ... അതിനുള്ളിൽ ഞാൻ കണ്ടു പിടിച്ചു തരാം ഏതാ സത്യം.. ഏതാ കള്ളം എന്ന്.... "
അന്ന് വൈകുന്നേരം ആകുന്ന വരെ മനസ്സിലെന്തൊക്കെയോ ഒരു വേദന പോലെ.... ഹരി പറഞ്ഞത് പോലെ അവളെന്നെ പറഞ്ഞു പറ്റിച്ചതാണോ? അതോ അവൾ പറഞ്ഞത് സത്യം ആണോ ? രണ്ടു ചിന്തകളും മാറി മാറി മനസ്സിൽ തെളിഞ്ഞു വന്നു... അവൾ പറഞ്ഞത് എല്ലാം സത്യം ആകാൻ ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു. അവൻ വരുന്നത് വരെ സമയം തള്ളി നിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടി...
" അളിയാ അവൾ പറഞ്ഞതെല്ലാം സത്യം ആണെടാ... അവളുടെ അമ്മ ഒരു കേസ് കെട്ട.... "
വൈകിട്ട് അവൻ എത്തിയതേ എന്നെ മാറ്റി നിർത്തികൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം തോന്നി..
" അമ്മ അല്ല കോപ്പേ. രണ്ടാനമ്മ... "
ഞാനവനെ തിരുത്തി...
" എന്ത് പണ്ടാരം എങ്കിലും ആട്ടെ "
" നീ എങ്ങനെ അറിഞ്ഞു
💬 Comments
View all comments