Chapter Title : ദേവനന്ദ 3 [വില്ലി]
ഇത് ഡീറ്റൈൽ ആയിട്ട് പറയെടാ.... "
" ന്തു പറയാൻ. ഞാൻ നേരിട്ട് ചെന്നില്ല. എന്റെ ഒരു നൻപൻ വഴി അയാൾ ഇല്ലേ ആ രാഘവൻ അയാളെ പോയി ഒന്ന് മുട്ടി... ആ തള്ള മാത്രമല്ല നല്ല കിളുന്ത് പെൺപിള്ളേര് വരെ അങ്ങേരുടെ കസ്റ്റഡിയിൽ ഉണ്ട്... പക്ഷെ. നല്ല റേറ്റ് ആണളിയാ..... "
" മ്മ്.. താങ്ക്സ് ഡാ ഹരി "
" നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റിടെ ആവശ്യം ഉണ്ടോ അളിയാ ? "
ഞാൻ അവനെ കെട്ടിപ്പിടിച്ചു കൊണ്ടെന്റെ നന്ദിയും സ്നേഹവും അറിയിച്ചു...
വൈകിട് ക്രിക്കറ്റ് പ്രാക്ടീസ് ഉണ്ടായിരുന്നത് കൊണ്ട് സമയം പോയതേ അറിഞ്ഞില്ല..
" എടാ അനന്തു. ദേ നിന്റെ പെണ്ണാവിടെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരം ആയി.. "
എന്നരോവിളിച്ചു പറയുമ്പോളാണ് ഞാനും അവളെ കുറിച്ചോർത്തതു പോലും.
ഗാലറി യുടെ ഒരു മൂലയിൽ ഒറ്റക്കിരുന്നു കളി കാണുക ആയിരുന്നു ദേവു..
ഞാൻ ഓടി അവൾക്കരികിലേക്ക് എത്തി. .
" ഒത്തിരി നേരം ആയോ വന്നിട്ട്. ? "
ഉവ്വെന്നവൾ തല ഇളക്കി എനിക്ക് മറുപടി തന്നു. അപ്പോളാണ് ഞാൻ വാച്ചിലേക്ക് നോക്കുന്നത് സമയം 5.30 കഴിഞ്ഞിരുന്നു...
", ഓഹ് സോറി.. ടൈം ഒത്തിരി ആയല്ലേ വാ പോയേക്കാം... "
" ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ ! "
ബാഗ് എടുത്ത് കൂടെ നടക്കുന്നതിന് ഇടയിൽ അവൾ ചോദിച്ചു..
" അതെന്താ അങ്ങനെ തോന്നാൻ ? "
", ഇല്ലേൽ കളിക്കാൻ ഇറങ്ങുമ്പോൾ വലിയ ഗൗരവത്തിൽ ആയിരിക്കും അല്ലോ. ഇന്നത്
💬 Comments
View all comments