0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 3.7K

അറിയാം...  പിന്നെ ഇതൊക്കെ ഞാൻ അനുഭവിക്കേണ്ടതാണ്.  എന്റെ വിധി ആണ്.  "

ഞങ്ങൾ തമ്മിൽ സ്വയം പഴിച്ചു കൊണ്ടേ ഇരുന്നു...

" വണ്ടി എടുക്ക് നന്ദുവേട്ട..  ഇനിയും താമസിച്ചാൽ ആ സ്മിത മിസ്സെന്നെ കൊല്ലും.  "

പെട്ടന്നവൾ വിഷയം മാറ്റി.  ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ കോളജിലേക്ക് വച്ച് പിടിച്ചു..  അപ്പോളും അവളുടെ ഇരിപ്പു ശെരി ആകുന്നുണ്ടായിരുന്നില്ല.  ഓരോ വളവു തിരിയുമ്പോളും അവൾ പിന്നിലേക്കു വളഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു .  അത് കൊണ്ട് ഞാൻ വണ്ടിയുടെ വേഗത കുറച്ചു.

" ഞാൻ ബൈക്കിൽ ആദ്യമായിട്ടാണ്  കേറുന്നത് . "

അവൾ പറഞ്ഞതിന്റെ അർദ്ധം എനിക്ക് മനസിലായി.

" എടൊ അത് ഞാൻ അന്ന് അറിയാതെ പറഞ്ഞതാ താനത് വിട്ടു കള.. "

" അതല്ല നന്ദുവേട്ട.  നിങ്ങൾ വേഗം സ്പീഡ് കുറച്ചത് കൊണ്ട് പറഞ്ഞതാ..  ഞാൻ ആദ്യമായിട് ഒരാളുടെ ബൈകിനു പിന്നിൽ കേറീത് അന്ന് നന്ദുവേട്ടന്റെ ഈ വണ്ടിയിലാ ..  അതുകൊണ്ട് തന്നെ എനിക്ക് വണ്ടിയിൽ എങ്ങനെയാ ഇരിക്കണ്ടെന്നോ.  എവിടെയാ പിടിക്കണ്ടെന്നോ ഒന്നും അറിയില്ല. "

ഞാൻ അതിനൊരു മൂളൽ മാത്രം മറുപടി ആയി കൊടുത്തിട്ട് വണ്ടി നേരെ വീട്ടിലേക്കു തിരിച്ചു .

" എന്തിനാ ഇപ്പൊ വീട്ടിലേക്കു പോകുന്നെ?  "

" ഈ സമയത്ത് ഇനി കോളേജിൽ പോയിട്ടിനി എന്ത് കാണിക്കാനാ "

അവൾ കയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കിയിട്ട് ഒന്നും മിണ്ടാതെ ഇരുന്നു. .   വീട്ടു വളപ്പിലേക് വണ്ടി കയറുമ്പോളേ കണ്ടത് കാറിനുള്ളിലേക് ബാഗ് എടുത്ത് വയ്ക്കുന്ന ഏട്ടനേയും ഏടത്തിയെയും ആണ്.. 

💬 Comments

View all comments