Chapter Title : ദേവനന്ദ 3 [വില്ലി]
എങ്ങോട്ടേക്കോ ഉള്ള യാത്ര ആണ്.....
ബൈക്ക് മുറ്റത്തെത്തിയപ്പോൾ ആണ് കാറിനകത്ത് ഇരിക്കുന്ന അമ്മയെയും കണ്ടത്.
" ആഹാ ഇതുങ്ങളുടെ രണ്ടിന്റേം കറക്കം ഇനിം കഴിഞ്ഞില്ലേ ? "
കേറി ചെന്നതേ ഏടത്തി ചോദിച്ചു.
", നിങ്ങൾ ഇതെവിടെ പോകുവാ..? "
എന്റെ ചോദ്യത്തിനുള്ള മറുപടി തന്നത് ഏട്ടനാണ്..
" എടാ ഇവളുടെ അമ്മക്ക് സുഖം ഇല്ല. ഹോസ്പിറ്റലിൽ ആണ്. ഞങ്ങൾ അവിടെ വരെ ഒന്നു പോകുവാ... അപ്പൊ അമ്മ പറഞ്ഞു കൂട്ടത്തിൽ നമ്മുടെ തറവാട്ടിലും ഒന്നു കേറാം എന്ന്. അവിടെ പോയിട്ടു കുറെ ആയില്ലേ ? "
" ഇറങ്ങി കഴിഞ്ഞു നിന്നെ വിളിച്ചു പറയാമെന്നാ കരുതിയേ.. അതെങ്ങനെയാ ക്ലാസ്സിലും പോകാതെ ഇപ്പോളും കറങ്ങി നടപ്പല്ലേ രണ്ടും.. "
ഏട്ടന്റെ വാക്ക് പൂർത്തിയാക്കിയത് ഏടത്തി ആണ്...
" എങ്കിൽ ഞങ്ങളും വരാം "
" വേണ്ട.. വേണ്ടാ... നിങ്ങൾ ഈ ക്ലാസ് കളഞ്ഞു എന്തിനാ വരുന്നേ... അമ്മക്കത്ര സീരിയസ് ഒന്നും അല്ല. ആവശ്യം ഉണ്ടേൽ വിളിക്കാം അപ്പൊ വന്നാ മതി "
ഏടത്തിയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് പോലെ. കാരണം അമ്മ ആശുപത്രിയിൽ കിടക്കുന്നതിന്റെ വിഷമം ഒന്നും ഏടത്തിയുടെ മുഖത്തു കാണാൻ ഉണ്ടായിരുന്നില്ല...
" ഞാനും വരാം അമ്മേ ... "
അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്ന ദേവു അമ്മയുടെ കയ്യിൽ പിടിച്ചു.പറഞ്ഞു ...
" ഇന്ന് വേണ്ട മോളെ.. പിന്നെ ഒരിക്കലാകട്ടെ.. ഇന്ന് മോളെ കൊണ്ട് പോയാൽ ഇവനിവിടെ ഒറ്റക്കാകില്ലേ.. "
ദേവു വെറുതെ തല താഴ്ത്തി നിന്നതേ ഒള്ളു.
അപ്പോളേക്കും പിന്നിൽ നിന്നു വന്ന
💬 Comments
View all comments