0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 4K

സംസാരിച്ചില്ല..  അവളെന്തോ കാര്യമായ ആലോചനയിൽ ആന്നെന്നു തോന്നി എനിക്ക്...

വീട്ടിലെത്തുമ്പോൾ സഞ്ചാരം ഒക്കെ കഴിഞ്ഞു എല്ലാരും തിരിച്ചെത്തിയിരുന്നു  ....

" അതെ കെട്ട്യോളും കെട്ട്യോനും കറങ്ങി നടക്കുന്നതിൽ ഒന്നും കുഴപ്പം ഇല്ല.  പക്ഷെ ഇരുട്ടുന്നതിന് മുന്നേ ഈ പെണ്ണിനെ വീട്ടിൽ എത്തിച്ചേക്കണം....  നീ പോകുന്ന പോലല്ല.  ഇവളെ കൊണ്ട് നടക്കുന്നത്  "

വീട്ടിലേക്കു കയറുന്നതിന് മുൻപേ വന്നു ഏടത്തിയുടെ ശാസന ...

" ഓഹ് അടിയൻ  "

ഞാൻ ഏടത്തിയെ ഒന്ന് കളിയാക്കി അകത്തേക്ക് കയറി പോയി....

"  അമ്മക്കെങ്ങനെ ഉണ്ട് ഏടത്തി ?  "

" കുഴപ്പം ഇല്ലാ മോളെ.  ഡിസ്ച്ചാർജ് ആയി....

നീ പോയി എന്തേലും കഴിക്കു. നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്തു.   "

ഞാൻ അപ്പോളേക്കും മുറിയിൽ എത്തി ഇരുന്നു.  പിന്നീടുള്ള അവരുടെ സംസാരം കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല.

രാത്രി കിടക്കാൻ നേരമാണ്  ദേവു റൂമിലേക്കു കടന്നു വന്നത്.  അത് വരെ ഏടത്തിയോട് എന്തൊക്കെയോ കത്തി വച്ചിരിപ്പായിരുന്നു അവൾ..

കയറി വന്നതേ ജനലരികിലേക്കു നീങ്ങി നിന്നവൾ എന്നേയൊന്നു നോക്കി..  നോട്ടം കണ്ടത്തെ മനസിലായി അവൾക്ക്  എന്തോ ദുരുദ്ദേശ്യം  ഉണ്ടെന്നു

" ന്തെ ?  "

ഞാൻ അവളോട് ചോദിച്ചു.

":ഞാനും വരാം ഏട്ടന്റെ കൂടെ കൂടെ..  ആദ്യം പറഞ്ഞ പോലെ രാവിലെ വീട്ടിൽ പോയിട്ട് അവിടെന്നു കളിക്കുന്നിടത്ത് പോകാം..  വൈകിട് പോകണ്ടാ...  അത് ശരിയാവില്ല   "

" അപ്പൊ അത് തന്നല്ലേ ഞാനും ആദ്യം പറഞ്ഞത്?

അപ്പൊ തനിക്കു പറ്റില്ലാരുന്നല്ലോ ?   "

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതേ ഒള്ളു...

💬 Comments

View all comments