0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 4K

കൈ കൊണ്ട് ജനൽ കർട്ടനിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട് ..

" നാളെ വന്നാൽ താൻ ശെരിക്കും പോസ്റ്റ് ആകും.. മാച്ചു തീരുമ്പോൾ ഒത്തിരി ടൈം എടുക്കും.. അത് വരെ കാത്തിരിക്കേണ്ടി വരും..അതുമല്ല അവിടെ തനിക്കു പരിചയമുള്ള ആരും തന്നെ കാണില്ല .  "

ഞാൻ എന്റെ ഭാഗം വ്യക്തമാക്കി

" കുഴപ്പം ഇല്ല  ..  ഞാൻ നിന്നോളാ "

" എങ്കിൽ രാവിലെ ഒരു ഏഴു മണി ആകുമ്പോഴേക്കും പോകാൻ  റെഡി ആയിക്കോ.. "

" ആം  "

അപ്പോളവളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി കാണാൻ നല്ല രസം ആയിരുന്നു .  അത് ഒന്നു കൂടി കാണാൻ എന്നെ അനുവദിക്കാതെ അവൾ വേഗം  റൂമിന് വെളിയിലേക്കിറങ്ങി പോയി.

എന്തിനാണ് ഇനിയും ആ വീട്ടിലേക്കു പോകുന്നത് എന്ന ചിന്ത ആയിരുന്നു എന്റെ മനസ് മുഴുവൻ.  വീണ്ടും ആ നരകത്തിലേക്ക് കയറി ചെല്ലാൻ മാത്രം എന്ത് വിലപിടിപ്പുള്ള സാധനമാണിനിയും അവൾ ആ വീട്ടിൽ ബാക്കി വച്ചിട്ട് വന്നത് ?

ഒന്നും മനസിലാകുന്നില്ല.. ഓരോന്ന് ഓർത്തു എപ്പോളോ ഞാൻ ഉറങ്ങി പോയി....

രാവിലെ ദേവു ആണ് എന്നെ വിളിച്ചെഴുന്നേല്പിച്ചത്...  കുളിച്ചൊരുങ്ങി പുഞ്ചിരി തൂകുന്ന ഐശ്വര്യമൂറുന്ന മുഖം... ആഹാ കണി കൊള്ളാം   ....

" സമയമായി പോവണ്ടേ?  "

ദേവുവിന്റെ ചോദ്യം കേട്ട് ഞൻ ക്ലോസ്‌കിലെക് നോക്കി... പിന്നെ എഴുന്നേറ്റോരോട്ടം ആയിരുന്നു..  പെട്ടന്ന് തന്നെ റെഡി ആയി പുറത്തേക്കിറങ്ങുമ്പോൾ ദേവു റെഡി ആയി ബൈക്കിനടുത് നിൽപ്പുണ്ടായിരുന്നു...  നീല കളർ ചുരിദാർ അവൾക് നന്നായി ചേരുന്നുണ്ടായിരുന്നു...

" പോകാം ?  "

ഞാൻ ചെന്നതേ

💬 Comments

View all comments