Chapter Title : ദേവനന്ദ 3 [വില്ലി]
കുപ്പി എടുത്ത് അവൾക്കു കൊടുത്തിട്ട് ഞങ്ങൾ കളിയിലേക്ക് തിരിഞ്ഞു..
രണ്ടാം ഇന്നിംഗ്സ് ജയിക്കാൻ വേണ്ടത് 20 ഓവറിൽ 187 റൺസ്.... ആവശ്യമില്ലാതെ വിക്കറ്റുകൾ കളഞ്ഞു കുളിക്കുന്നതിൽ ടീം അംഗങ്ങൾ മികവ് പുലർത്തി.. നല്ല ദേഷ്യത്തിൽ ആയിരുന്നു . എല്ലാവരോടും ചൂടാവേണ്ടി വന്നു... കളി ഞങ്ങൾ തോറ്റു .
സങ്കടവും ദേഷ്യവും സഹിക്കാൻ കഴിയാതെ ആണ് ഞാൻ വീട്ടിലേക്കു തിരിച്ചത്... വഴിയിൽ കൂടി പോകുന്ന മറ്റു യാത്രക്കാർ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് പോലും കാറിനുള്ളിൽ ഇരുന്നു ഞാൻ ചീത്ത പറഞ്ഞു കൊണ്ടേ ഇരുന്നു...
" എന്തിനാ ഇങ്ങനെ ദേഷ്യപ്പെടാണെ ? "
കുറെ നേരം കേട്ടിരുന്നു സഹികെട്ടിട്ടാകണം അവളെങ്ങനെ ചോദിച്ചത്.
" ഒരു മാച്ച് തോറ്റതിന് ആണോ ഇങ്ങനെ ?? "
" താൻ കണ്ടതല്ലേ അവന്മാരുടെ കളി....... എല്ലാവന്മാരും അലമ്പായിരുന്ന.... "
" അതിനെന്തിനാ ഇങ്ങനെ കിടന്നു ചൂടാവുന്നെ? "
" തനിക് എന്തറിയാം ക്രിക്കറ്റിനെ കുറിച്ച് ? "
" ക്രിക്കറ്റിനെ കുറിച്ചൊന്നും എനിക്കറിയില്ല നന്ദുവേട്ടാ .... പക്ഷെ ഒരു മാച്ച് തോറ്റതിനാണോ നന്ദുവേട്ടൻ ഇങ്ങനെ ദേഷ്യപ്പെടുന്നെ ?
ഇത് അവസാനത്തെ മറച്ചൊന്നുന്നുമല്ലല്ലോ ? ഈ മെച്ചങ്ങനെ തോറ്റുന്നു നോക്കിട് അടുത്ത കളി അങ്ങനെ ഒന്നും ഉണ്ടാവാതെ നോക്കുവാ ചെയ്യേണ്ടത്. അല്ലാതെ കൂട്ടുകാരെ ചീത്ത പറഞ്ഞിട് എന്താ കാര്യം ?
വെറുതെ ദേഷ്യപ്പെടുക? ..... എന്ത് ബോർ അന്നറിയിച്ചുവോ നന്ദുവേട്ട അന്നേരം ഏട്ടനെ കാണാൻ ? ഇടക്ക് കണ്ണാടിയിൽ ഒക്കെ നോക്കുമ്പോ ഒന്നു ചിരിച്ചു നോക്ക് .. എന്ത് രസം ആണെന്നോ ? "
വായിൽ
💬 Comments
View all comments