Chapter Title : ദേവനന്ദ 3 [വില്ലി]
തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞെങ്കിലും അവൾ പറഞ്ഞതൊക്കെ ശെരി ആണെന്നെനിക്കും തോന്നി.. ടീമിന് മുഴുവൻ ആത്മവിശ്വാസം കൊടുക്കേണ്ട ഞാൻ ആണിന്ന് ഗ്രൗണ്ടിൽ എല്ലാവരോയും സമനില തെറ്റിയ പോലെ പെരുമാറിയത് ... എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയ നിമിഷം... .
ഞാൻ വെറുതെ അവളെ ഒന്നു പാളി നോക്കി...
നല്ല കലിപ്പിലാണ് കക്ഷി... മുഖം ഒക്കെ ചുവന്നു തുടുത്തിട്ടുണ്ട്....
" സോറി "
എങ്ങോട്ടോ നോക്കി കൊണ്ടിരുന്ന അവളോട് ഞാൻ പറഞ്ഞു .
" എന്നോട് എന്തിനാ സോറി പറയണേ? എന്നോട് എന്ത് ചെയ്തിട്ടാ ? "
" എന്നാലും ഇരിക്കട്ടെ "
ഞാൻ അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.
" ഉവ്വാ ഉവ്വാ ... വരവ് വച്ചു... "
വീട്ടിലെത്തിയതേ അവളെയും കൂട്ടി ക്രിക്കറ്റ് കളിക്കാൻ പോയതിന് ഏടത്തിയുടെ വക നല്ല ശകാരം കിട്ടി... ദേവു എല്ലാം കേട്ടു ചിരിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല...
" കെട്ട്യോളും കെട്ട്യോനും കൂടി ക്രിക്കറ്റ് കളിയ്ക്കാൻ പോയിരിക്കുന്നു.. നീ ഇപ്പൊ ഫൈനൽ ഇയർ അല്ലെ നന്ദു. പഠിത്തം കഴിഞ്ഞു കളിച്ചു നടന്നാൽ മതിയോ ? ഈ കൊച്ചിനെ നീ എങ്ങനെ നോക്കും എന്ന ? ഇവളെ പഠിപ്പിക്കണ്ടേ ? ചിലവിനു കൊടുക്കണ്ടേ. ? ഇതൊക്കെ ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ആണോ. ഉത്തരവാദിത്വവും ഇല്ലാതെ ആവല്ലേ നന്ദു നീയ്.. "
ഏടത്തിയുടെയും ഏട്ടന്റെയും കയ്യിൽ നിന്ന് കണക്കിന് കിട്ടി റൂമിലേക്കു കയറുമ്പോൾ ദേഷ്യം കൊണ്ട് ഞാൻ വിറക്കുക ആയിരുന്നു....
". എന്റെ ഇഷ്ടങ്ങൾ ആരും നോക്കുന്നില്ല. ക്രിക്കറ്റ് ആണെനിക്കെല്ലാം
💬 Comments
View all comments