0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 2.7K

പോകുന്നത് ? "

" അതെ  "

" ആഹ് ...  അവിടെ മുഴുവൻ തമിഴ്ക്കാരല്ലേ എങ്ങനെ രാമൻ മാമനെ കണ്ടു പിടിക്കും ?   നന്ദുവേട്ടന് തമിഴ് അറിയാമോ ? "

" അറിയില്ല  "

" അയ്യോ അപ്പോ എന്ത് ചെയ്യും നന്ദുവേട്ടാ നമ്മൾ  ?  "

" അതൊക്കെ കണ്ടു പിടിക്കാഡോ "

" പിന്നെ നന്ദുവേട്ട........  "

അവളുടെ സംശയത്തിന് ഒരു അവസാനമില്ലേ???

" താനാ വായടച്ചു കുറച്ചു നേരം ഒന്ന് ഉറങ്ങാമോ.  എന്തായാലും നമ്മൾ അങ്ങോട്ടല്ലേ പോണേ...  "

ഞാൻ തമാശ ടോണിൽ പറഞ്ഞു നിർത്തിയതും..  താഴെ നിന്നവൾ കൊഞ്ഞനം കുത്തുന്ന ശബ്ദം ഉയരുന്നു   ..  അച്ഛനെ കാണാൻ പോകുന്ന സന്ദോഷം ആണ് അവൾക്.  എങ്കിലും അച്ഛൻ പൊള്ളാച്ചി ഉണ്ട് എന്നതിനിനിയും ഉറപ്പില്ലെന്ന ചിന്ത എന്നെ അലട്ടിയിരുന്നു...

.............. .......

പിറ്റേന്ന് പോകാനുള്ള ഒരുക്കത്തിലും.. .  സാധനങ്ങൾ എടുത്തു വക്കുന്നതിലും എല്ലാം ദേവ വളരെ ഉത്സാഹം കാട്ടി   ..  പക്ഷെ എല്ലാവരോടും യാത്ര ചോദിച്ചു കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു  ...  ഇനി ഒരു മടങ്ങി വരവ് ഇല്ലെന്നു മനസിലുറപ്പിച്ച പോലെ.

കാർ മുന്നോട്ടു പോകുന്തോറും അവളുടെ സങ്കടങ്ങളും ഇല്ലാതെ ആയി  .  വഴിയോരക്കാഴ്ചകൾ എല്ലാം ആദ്യമായി കാണുന്ന കുട്ടിയുടെ കൗതുകത്തോടെ അവൾ നോക്കി കണ്ടു....

" അച്ഛനെ അന്ന്വേഷിച്ചു നമ്മളവിടെ എത്തുമ്പോ അച്ഛന് അതിശയം ആയിരിക്കും അല്ലെ നന്ദുവേട്ട ?  "

ഇടക്കെപ്പോഴോ ആണ് അവൾ ഒന്ന് മിണ്ടി തുടങ്ങിയത് .  അച്ഛനിപ്പോളും അവിടെ ഉണ്ടോ എന്നുപോലും ഉറപ്പില്ലെങ്കിലും

💬 Comments

View all comments