0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 2.7K

അവളുടെ  പ്രതീക്ഷ തകർക്കാൻ എനിക്ക് തോന്നിയില്ല.  അവളുടെ ചോദ്യത്തിന് ഞാനൊരു മൂളൽ മാത്രം മറുപടി നൽകി.

" ആദ്യം ആയിട്ടാ അച്ഛനിത്രെ നാളൊക്കെ എന്നെ ഒറ്റക്കാക്കിട്ടു പോകുന്നെ...  അങ്ങോട്ട് ചെന്നിട്ട് ഒന്ന് കണ്ടു പിടിച്ചോട്ടെ.  വച്ചിട്ടുണ്ട് ഞാൻ....  "

അവളാരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു...

" വഴക്കു പറയാനാണോ ?  "

ഒരു തമാശ എന്നോണം ചോദിച്ചു .

", പറയും..  വേണ്ടി വന്നാൽ രണ്ട് അടിയും കൊടുക്കും.  എന്നെ ഒറ്റക്ക് ആക്കിട്ടു പോയിട്ടല്ലേ ?  "

ഞാൻ അവളുടെ സംസാരം കേട്ട് രസിച്ചതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല.

" നന്ദുവേട്ടൻ അച്ഛനും ആയിട്ട് വഴക്ക് കൂടിട്ടുണ്ടോ?  "

" ഇല്ലെടോ ? എന്നോട്  വഴക്ക് കൂടാൻ പോലും നിക്കാതെ പുള്ളി നേരത്തെ അങ്ങ് പോയില്ലേ ! "

എന്റെ മറുപടി കേട്ട് അവളുടെ മുഖം കറുത്തു.  ചോദിച്ചത് അബദ്ധം ആയിപോയി എന്നവൾക്ക് തോന്നിയിരിക്കണം...  എനിക്ക് ഒരു വയസാകുന്നതിന് മുന്നേ ഒരു ആക്‌സിഡന്റിൽ എന്റെ അച്ഛൻ മരിച്ചിരുന്നു .  പിന്നെ ടീച്ചർ ആയ അമ്മയായിരുന്നു ഞങ്ങൾക്കെല്ലാം.  അത് അവൾക്കും അറിയാം.  ഏടത്തി പറഞ്ഞിട്ടുണ്ടാകണം..  എങ്കിലും ഒരു ആവേശത്തിന് പുറത്തു ചോതിച്ചതാണവൾ.  പാവം ചോദിച്ചു കഴിഞ്ഞാണ് അബദ്ധം മനസിലായത്..

" സോറി  "

" എന്തിന് ?  "

"'ചോദിച്ചത് വിഷമം ആയോ?  ""

" ഹേയ്  ! ഓർമകളിൽ പോലും ഇല്ലാത്ത ഒരാളെ കുറിച് ഓർത്തു വിഷമിച്ചിട്ട് എന്ത് കിട്ടാനാ  "

എന്റെ ഉത്തരം കേട്ടു മുഖത്തൊരു ചിരി വരുത്തി അവൾ കാറിന് പുറത്തേക്കു നോക്കി ഇരുന്നു.

"'എന്റെ അമ്മയെ

💬 Comments

View all comments