0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 2.7K

ഞാൻ വണ്ടി നിർത്തും.  വലിയ ജാഡ കാട്ടാതെ വേണേൽ എന്റെ കൂടെ വന്നു കഴിച്ചോ..  "

ദേവുവിനോട് കൂടുതൽ അടുത്തിടപഴകാൻ എനിക്ക് ലഭിച്ച അവസരമായിരുന്നു അത്.  അത് പോലെ അവൾക്ക് തിരിച്ചും.  ഒരാണിന്റെ കൂടെ ഒറ്റക്ക് പോകാൻ പെൺകുട്ടികൾ മടിക്കുന്ന ഈ കാലത്തും എന്റെ കൂടെ വരാൻ അവളെന്നിൽ വച്ചിരിക്കുന്ന വിശ്വാസം വലുതാണെന്ന ചിന്ത എന്നിൽ ഉണ്ടായി.. അവളെ എന്റെ ജീവിതത്തിൽ നിന്നുമൊഴിവാക്കുക എന്നതിലുപരി അവളെ അവളുടെ അച്ഛന്റെ സുരക്ഷിത കരങ്ങളിൽ എത്തിക്കുക എന്നതാണ് മഹത്തായ കാര്യമെന്ന് എനിക്ക് തോന്നി.  എന്തിരുന്നാലും ലാഭം എനിക്ക് തന്നെ ആണ് ..  അവൾക്ക് അവളുടെ അച്ഛനെ കിട്ടിയാൽ എനിക്ക് വീണ്ടും പഴയതു പോലെ നൂൽ ഇല്ലാത്ത പട്ടം പോലെ പാറി പറന്നു നടക്കാം.....

" ഇതെന്താലോജിചിരിക്കാ .  വിശക്കുന്നു എന്ന് പറഞ്ഞിട്ടു കഴിക്കുന്നില്ലേ ?  "

ഹോട്ടലിനുള്ളിൽ കയറി ഭക്ഷണത്തിന് മുന്നിൽ ഇരുന്നാണെന്റെ ചിന്ത എന്ന് ദേവുവിന്റെ ചോദ്യം കേട്ടപ്പോളാണ് ഓർമ വന്നത്..

വിശക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും അവൾക് നല്ല വിശപ്പുണ്ടെന്നവളുടെ ഭക്ഷണം കഴിക്കുന്ന രീതിയിൽ നിന്നെനിക് മനസിലായി..

" ഇതാണോ തനിക്കൊന്നും കഴിക്കാൻ വേണ്ടാന്ന് പറഞ്ഞത് ?  "

വായിൽ നിറയെ മസാലദോശ ആയതു കൊണ്ടാകാം എന്റെ തമാശക്ക് മറുപടി ഒരു ചിരി മാത്രമായി അവൾ  ഒതുക്കിയത്..

ഞങ്ങൾ യാത്ര തുടർന്നു.  വഴിയിൽ കാണുന്ന എന്തും അവൾക്ക് കൗതുകമുണർത്തുന്ന കാഴ്ചകൾ ആയിരുന്നു.  കൂട്ടിൽ നിന്നും പരത്തി വിട്ട പ്രാവിനെ ആണെനിക്ക് അപ്പോൾ ഓർമ വന്നതും.

കേരള തമിഴ്നാട്  അതിർത്തി കടന്നതേ കാഴ്ച ഭംഗി ഏറുന്ന മുന്തിരി തോട്ടങ്ങൾ എത്തി. കണ്ണെത്താ

💬 Comments

View all comments