Chapter Title : ദേവനന്ദ 4 [വില്ലി]
ദൂരത്തോളം പടർന്നു കിടക്കുന്ന മുന്തിരി..... ചോളം.. നെല്ലു..തെങ്ങു ... അങ്ങനെ കേരളത്തിൽ നിന്നടിച്ചിറക്കപ്പെട്ടതെല്ലാ നല്ല തലയെടുപ്പോൾടെ ഞങ്ങളെ നോക്കി പുച്ഛത്തോടെ നിൽക്കുന്നതായി തോന്നി. . വള്ളിപ്പടർപ്പുകയിൽ ആടി ഉലയുന്ന മുന്തിരി കുലകൾ ആരെയും ആകർഷിക്കുന്ന അല്ലെങ്കിൽ കൊതിപ്പിക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു.
മുണ്ടിരി കണ്ട കൗതുകത്തിൽ ഞാൻ ഇടയ്ക്കു കാർ വഴിയരികിൽ നിർത്തി ഇറങ്ങി. കൂടെ അവളും....
" എഡോ നമുക്ക് മുന്തിരി കഴിച്ചാലോ ? "
എന്റെ ചോദ്യം കേട്ടു എന്റെ അരികിലേക്ക് നീങ്ങി നിന്ന അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.. ഞാനവളെ പിരികം പൊക്കി ഒന്ന് ചിരിച്ചു കാട്ടിയതും..
എന്റെ ഉദ്ദേശ്യം മനസിലാക്കിയ അവൾ മിന്നൽ വേഗത്തിൽ തോട്ടത്തിലേക്ക് ചാടി ഇറങ്ങി ഒരു പിടി മുന്തിരി കുല വലിച്ചു പറിച്ചു കൊണ്ട് ഓടി വണ്ടിക്കടുത്തേക്കു വന്നു.. പിറകെ ആ തോട്ടത്തിന്റെ ഉടമസ്ഥനും..
" ഡെയ് യാരുടാ അത് തിരുട്ടു പസങ്കളാ...(.തമിഴ് .) "
" നന്ദുവേട്ട വേഗം വണ്ടി എടുത്തോ.. "
അതും പറഞ്ഞു ദേവു ചാടി വണ്ടിയിൽ കയറി.
ഭാഷ അറിയില്ലെങ്കിലും ഓടി വരുന്നതിനിടയിൽ അയാൾ പറഞ്ഞത് തെറി ആണന്നു മനസിലാക്കി ഞങ്ങൾ വേഗം അവിടെന്നു സ്ഥലം വിട്ടു.
കാറിൽ കയറിയിട്ടും ഞങ്ങൾക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല.
" താനെന്ത് പണിയാടോ കാണിച്ചത്.. ഇത്തിരി പറിച്ചെടുക്കാൻ ഉള്ളതിന് ആ തോട്ടം മൊത്തവും പറിച്ചിങ്ങടുത്തല്ലോ ? ആ പാണ്ടിയുടെ തല്ലു കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. "
" ആഹാ. നന്ദുവേട്ടനല്ലേ പറഞ്ഞെ മുന്തിരി പറിക്കാൻ. ന്നിട്ടിപ്പോ ഞാൻ കുറ്റക്കാരി "
അവളുടെ മുഖത്തിന്
💬 Comments
View all comments