0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 2.7K

അഴകുകൂട്ടുന്ന ആ നുണക്കുഴി കാണത്തക്ക വിധം അവൾ ചുണ്ടു കൂർപ്പിച്ചു..

" അതിന് ഇത്രയും പറിച്ചെടുക്കണം ആയിരുന്നോ. അത് പോട്ടെ  ! ആ ഇരിക്കുന്ന കുപ്പിയിൽ വെള്ളം കാണും.  അതെടുത്താ മുന്തിരി ഒന്നു കഴുകി എടുക്കു.  കണ്ടിട്ട് തന്നെ കൊതിയാകുന്നു... "

" അയ്യടാ മോനെ.  അങ്ങനെ ഇപ്പൊ അങ്ങ് കഴിക്കണ്ടാ...  എന്നെ കുറ്റം പറഞ്ഞതല്ലേ..  ഇതേ ഞാൻ തന്നെ തിന്നോളം... "

" എന്റെ പൊന്നെടോ.  ചതിക്കല്ലേ...  ഞാൻ പറഞ്ഞതൊക്കെ പിൻവലിച്ചു.....  സോറി.... "

എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ചിരിച്ചു അവൾ  മുന്തിരി  കുപ്പിയിലെ വെള്ളത്തിൽ കഴുകി എനിക്ക് നേരെ നീട്ടി ... ആദ്യമായാണ് അവളിത്ര സന്തോഷിച്ചു കാണുന്നത്.  ഇന്നലെ വരെ  സങ്കടങ്ങളും കണ്ണുനീരും തോരാത്ത   ദേവുവിൽ നിന്നും വളരെ കുറുമ്പും കുട്ടിത്തവും നിറഞ്ഞ ഒരു ദേവു അവൾക്കുള്ളിൽ ഇന്നും ഉണ്ട് ഞാൻ തിരിച്ചറിഞ്ഞു.

"മുഴുവനും തീർക്കല്ലേ നന്ദുവേട്ട.  ഇത്തിരി അച്ഛന് കൊടുക്കണം.  "

മുന്തിരി കഴിക്കുന്നതിനിടയിൽ അവൾ എന്നോട്  പറഞ്ഞു.

" ആഹ് കൊടുത്തേക്കാം..  മോള് കട്ടോണ്ട് വന്നതാണെന്ന് പറഞ്ഞു തന്നെ കൊടുക്കാം..പോരെ.. .  "

" ഓഹ് പിന്നെ..  ഞാൻ ഒറ്റക്കല്ലല്ലോ കൂട്ടിനു ഈ കള്ളനും ഉണ്ടായിരുന്നു എന്ന് ഞാനും പറയും  "

" അല്ലെടോ..  അപ്പൊ എന്നെ കാണുമ്പോൾ അച്ഛനോട്  ഞാൻ ആരാണെന്നു  പറയും താൻ ?  "

പെട്ടന്നവളുടെ മുഖം കരുത്തു.  സന്തോഷം നിറഞ്ഞിരുന്ന അവളുടെ മുഖത്തു വിഷമത്തിന്റെ കാർമേഘം വന്നു മൂടുന്നത് ഞാൻ കണ്ടു .  അവൾക് അതിന് ഒരു ഉത്തരം പറയാൻ കഴിയില്ല എന്നെനിക് മനസിലായി.   

💬 Comments

View all comments