Chapter Title : ദേവനന്ദ 4 [വില്ലി]
അതിനൊരു ഉത്തരം എന്റെ പക്കലും ഉണ്ടായിരുന്നില്ല. ഒന്ന് നോക്കുമ്പോൾ അവളുടെ ആരാണ് ഞാൻ ? അവളുടെ കഴുത്തിൽ താലി കെട്ടിയ അവളുടെ ഭർത്താവോ? വീട്ടിൽ വന്നു കയറിയ അന്ന് മുതൽ അവളുടെ കണ്ണു നനയിപ്പിച്ച ദുഷ്ടനോ? അതോ അവളുടെ അച്ഛനെ കണ്ടെത്തി കൊടുത്തു അവളുടെ ജീവിതത്തിൽ വീണ്ടും സന്തോഷം വിതക്കാൻ വന്ന രക്ഷകനോ. ? ഉത്തരമില്ലാത്ത ചിന്തകൾ എന്റെ ഉള്ളിലും അടിഞ്ഞു കൂടി.
" നന്ദുവേട്ടന് ഞാൻ ആരാ ? "
അവളുടെ ചോദ്യം എന്റെ മനസിനെ വല്ലാതെ ഉലച്ചു.. അവളുടെ കണ്ണിലൂടെ നോക്കുമ്പോൾ അവളിന്നും എനിക്കൊരു ബാധ്യത ആണ്. ആഹ് ബാധ്യത തീർക്കാൻ അവളെ അവളുടെ അച്ചനെ ഏല്പിച്ചു മടങ്ങാൻ വന്ന വെറും ഒരു അപരിചിതൻ മാത്രം ആണ് ഞാൻ.. .
":എനിക്കറിയില്ലേടോ... ഇന്നലെ വരെ താൻ എനിക്ക് ആരോ ആയിരുന്നു. പക്ഷെ ഇന്ന്....... "
"'ഇന്ന്..? . "
ആ വാക്കുകൾ എനിക്ക് മുഴുവിപ്പിക്കാനാകാതെ വന്നപ്പോൾ അവൾ ചോദിച്ചു.. അവളുടെആ കണ്ണുനീർ ഒഴുകിയ കണ്ണുകളിൽ നിറഞ്ഞ ആകാംഷ ഞാൻ കണ്ടില്ലെന്നു നടിച്ചു.. അവളെന്നിൽ നിന്നെന്തോ പ്രതീക്ഷിക്കുന്ന പോലെ..
അവളുടെ കണ്ണുകളെ നേരിടാനാകാതെ ഞാൻ വേഗം മുഖം തിരിച്ചു.
ഏറെ നേരം നീണ്ടു നിന്ന മൗനം...
സൂര്യൻ പടിഞ്ഞാറു മറയുന്നതും നോക്കി ഇരിപ്പാണ് ദേവു. വളരെ വൈകി ആണ് ഞങ്ങൾ പൊള്ളാച്ചി എത്തിയത്. ആദ്യം ഉണ്ടായിരുന്ന പ്രസരിപ്പൊന്നും ഇപ്പോൾ പെണ്ണിൽ കാണാനുണ്ടായിരുന്നില്ല. ഇനി അച്ഛനിവിടെയും ഉണ്ടായില്ലെങ്കിലോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്ന പോലെ തോന്നി. അവൾ തന്ന വിലാസം വച്ച് വീട് കണ്ടുപിടിക്കാൻ ഞങ്ങളൽപ്പം
💬 Comments
View all comments