0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 2.7K

ബുദ്ധിമുട്ടി. .

അവിടെ ഒരു ട്രാൻസ്‌പോർട് കമ്പനി നടത്തുകയാണ് ഈ രാമൻ എന്ന ആൾ എന്ന് അന്ന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.  വീടിനു മുന്നിൽ കാർ നിർത്തി ഇറങ്ങുമ്പോൾ തന്നെ വീടിന്റെ ഉള്ളിൽ നിന്നൊരു ശബ്ദം കേട്ടു.   ഒരു കിളി നാദം

" അമ്മാ അപ്പാ വന്തിട്ടാ  ( തമിഴ് ) "

പറഞ്ഞു തീർന്നതും കതകു തുറന്നൊരു പെൺകുട്ടി പുറത്തേക്കു വന്നു.  ഇരു നിറത്തിൽ ഉള്ള എന്നാൽ ഭംഗി ഒട്ടും ചോർന്നു പോകാത്ത അഴകുള്ള ഒരു പക്കാ തമിഴ് പെൺകുട്ടി. ഞാൻ കേട്ട ശബ്ദത്തിന്റെ ഉടമ ഇവളാകണം എന്ന് ഞാൻ ഊഹിച്ചു..

കതകു തുറന്നു പുറത്തേക്കു നോക്കിയ അവളുടെ മുന്നിൽ നിൽക്കുന്ന എന്നെ കണ്ടവൾ ആദ്യം ഒന്ന് അമ്പരന്നു.

" യാര് ? എന്ന വേണും?  (തമിഴ് ) "

വേഗം തന്നെ പരിസരബോധം വീണ്ടെടുത്ത്

എന്നെ നോക്കി അവൾ ചോദിച്ചു.

" ഈ രാമൻ ചേട്ടന്റെ വീട് ഇതല്ലേ ?  "

" ഓഹ് നീങ്ക മലയാളിയാ..  അപ്പാ ഇങ്ക ഇല്ലേ..

നിങ്ങൾക്കു എന്ന വേണും?  "

മലയാളം കലർത്തിയ ഭാഷയിൽ ആ കുട്ടി പറഞ്ഞൊപ്പിച്ചു..

" രാമൻ ചേട്ടനെ ഒന്ന് കാണണം. .  ഞങ്ങൾ കേരളത്തിൽ നിന്നു വരുന്നതാ...   "

" അമ്മാ അപ്പാവെ പാക്ക യാരോ കേരളവിലെ ഇരുന്ത്‌ വന്തിരുക്കാ..(. തമിഴ് )"

അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും ഒരു സ്‌ത്രീ പുറത്തേക്കിറങ്ങി വന്നു.   വസ്ത്രധാരണത്തിലേ മികവ് കണ്ടു അവരാകാം ആ വീടിന്റെ ഗൃഹനാഥ എന്ന് ഞാൻ ഊഹിച്ചു.  ആ സ്ത്രീ

💬 Comments

View all comments