0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 2.6K

വരാം കൂടെ..  എന്നെയും കൊണ്ട് പോകുവോ .  ചിലപ്പോ അച്ഛൻ അവിടെ ഉണ്ടെങ്കിലോ ?  എനിക്ക് കാണണം അച്ഛനെ  "

" അത് വേണ്ടെടോ.  ഞാനെന്ത് പറഞ്ഞ തന്നെയും കൂട്ടി പോകുക..  അതും രണ്ടു ദിവസം ഒക്കെ എന്റെ കൂടെ ഒറ്റക്ക് ..  "

" നന്ദുവേട്ടന്റെ കൂടെ അല്ലെ ?  എനിക്ക് ഒരു കുഴപ്പവും ഇല്ല "

" ആഹ് നോക്കട്ടെ... അതെന്താടോ ഞാൻ ഒറ്റക്ക് പോയാൽ ഉഴപ്പും.. ഞാൻ  അച്ഛനെ അന്ന്വേഷിച്ചു പോവില്ല എന്ന് കരുതിയിട്ടു വല്ലതും ആണോ എന്റെ കൂടെ വരാൻ വാശി കാണിക്കുന്നത്?  "

" അതൊന്നും അല്ല. എനിക്ക് ഇവിടെ ഇരുന്നാൽ ഒരു സമാധാനവും ഉണ്ടാവില്ല നന്ദുവേട്ട അതുകൊണ്ടാ.   പിന്നെ  അച്ഛനെ കണ്ടു പിടിക്കേണ്ട കാര്യത്തിൽ നന്ദുവേട്ടനിനി ഉഴപ്പില്ലെന്നെനിക്കറിയാം..  കാരണം ഞാൻ അച്ഛന്റെ കൂടെ പോകേണ്ടത് ഇപ്പൊ എന്നേക്കാൾ ആവശ്യം നന്ദുവേട്ടന് അല്ലെ ?  "

എന്റെ ശ്വാസം നിലച്ചു പോയ നിമിഷം ആയിരുന്നു അത്.. ഞാൻ മാത്രം മനസ്സിൽ കണ്ട കാര്യം ഇവളെങ്ങനെ അറിഞ്ഞു.. ഒരുത്തരം പറയാനാവാതെ ഞാൻ തലതാഴ്ത്തി ഇരുന്നു.   ഒരു ഭാവവും ഇല്ലാതെ നിൽക്കുക ആയിരുന്നു ദേവു അപ്പോൾ.

" നന്ദുവേട്ടനെ ഞാൻ ഒരിക്കലും തെറ്റു പറയില്ല.  ഏട്ടന്റെ ആഗ്രഹങ്ങൾക്ക് ഇടയിൽ തടസമായി നിൽക്കുന്നത് ഞാൻ ആണെങ്കിൽ ഞാൻ പൊയ്ക്കൊള്ളാം..  ആരോടും  ഒന്നും പറയണ്ടാ അച്ഛൻ അവിടെ ഉണ്ടെങ്കിൽ പിന്നെ ഞാൻ ഇങ്ങോട്ടു മടങ്ങി വരില്ലാ..  "

മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വാക്കുകൾ.....  അവളുടെ ഓരോ വാക്കുകളും എന്നിൽ കുറ്റബോധം ഉണർത്തി. എന്ത് ചെയ്യണമെന്നോ എന്ത് പറയണം

💬 Comments

View all comments