0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 2.6K

എന്നോ ഒന്നുമെനിക്ക് അറിയില്ലായിരുന്നു   ..

" നന്ദുവേട്ട ! "

ഞൻ അവളെ തല ഉയർത്തി നോക്കി.

" എന്നാ നമ്മൾ പോകുന്നെ ഹണിമൂണിന് പൊള്ളാച്ചിക്കു. ?   "

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..  എന്റെ മുഖഭാവം കണ്ടിട്ടാകണം  അവളെങ്ങനെ ഒരു തമാശ പറഞ്ഞതെന്നാണ് ഞാൻ ആദ്യം കരുതിയത്.  പക്ഷെ പിന്നീട് ആണ് എനിക്ക് മനസിലായത് അച്ഛനെ തേടി പോകാൻ വീട്ടിൽ പറയേണ്ട അവൾ കണ്ടെത്തിയ കാരണം ആയിരുന്നു അതെന്നു...  അവൾ എല്ലാം കരുതി ആന്നെന്നു എനിക്ക് മനസിലായി.....

" ഈ ലോകത്ത് അവളുടെ അത്രയും നിന്നെ മനസിലാക്കിയ വേറെ പെണ്ണില്ലട്ടോ അളിയാ..  "

ഇന്നലത്തെ സംഭവങ്ങളെല്ലാം കേട്ടപ്പോൾ ഹരിയുടെ വക വന്ന തമാശ ആയിരുന്നു അതെങ്കിലും.  അത് ശെരി ആണെന്നെനിക്കും തോന്നി. എന്നെ ഇത്രക് മനസിലാക്കിയ പെണ്ണ് വേറെ ഇല്ല.

" നിനക്കും ഇത് പോലെ നിന്നെ അറിയ്യുന്ന ഒരു പെണ്ണ് വേണം എന്നല്ലായിരുന്നോ ആഗ്രഹം.  എന്നാ അവളെ അവളുടെ തന്തപ്പടിയുടെ കൂടെ വിട്ടിട്ട് പോരാതെ ഇങ്ങു തിരികെ കൊണ്ട് പൊന്നാലോ ?  എങ്ങനെ ഉണ്ട്. പറഞ്ഞു കേട്ടിടത്തോളം ഈ ദേവനന്ദ ആള് പാവം ആ..... "

" എന്റെ അളിയാ അത് തന്നെയാ പ്രശ്നം.   ആ പാവത്തിനെ എന്തിനാ എന്റെ കൂടെ കൂട്ടി ഇനിയും കഷ്ടപ്പെടുത്തുന്നെ..  രക്ഷപ്പെടുന്നെ   രക്ഷപെടട്ടെടാ....  "

" പിന്നെ  ഇത്ര റിസ്ക് എടുത്തവളെ രക്ഷപ്പെടുത്താൻ നീ ആര് ഡിങ്കനോ?   അളിയാ സത്യം പറഞ്ഞോ നിനക്കു അവളോട് വല്ല പ്രേമവും ആണോടാ ? "

" പോടാ കോപ്പേ

💬 Comments

View all comments