0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 2.6K

അവളെങ്ങനെ എങ്കിലും തലേന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ ഓരോന്ന് പറഞ്ഞു എന്റെ മനസ്സ് മറ്റാൻ നോക്കുന്നോ ?   "

" എന്റെ പൊന്നളിയാ ഞാൻ ചുമ്മാ പറഞ്ഞതാ .  അതൊക്കെ പോട്ടെ എന്ന നിങ്ങടെ ഹണിമൂൺ ?  "

" മറ്റന്നാൾ...  അമ്മയൊക്കെ വലിയ എതിർപ്പായിരുന്നു.  പിന്നെ ഏടത്തി കട്ടക്ക് കൂടെ നിന്നുകൊണ്ട് രക്ഷപെട്ടു ...  ഏട്ടൻ പോയത് നന്നായി.  ഇവിടെ ഉണ്ടായിരുന്നെ എല്ലാം പൊളിഞ്ഞേനെ...പിന്നത്തെ പ്രോബ്ലം എവിടെ പോകുമെന്നായിരുന്നു അവർക്കു.   പൊള്ളാച്ചിയിലേക്കാണെന്നു പറഞ്ഞപ്പോ ആരും സമ്മതിച്ചില്ല .  പിന്നെ നീ പ്ലാൻ ചെയ്തതാ ആ വഴി ഊട്ടി ഒക്കെ പോയെ വരൂ എന്ന് പറഞ്ഞു.   "

"എടാ ചതിയാ..  അതിനെന്തിനാ എന്റെ പേര് പറഞ്ഞത്..  അതുപോട്ടെ ! അളിയാ രണ്ടാളും ഒരുമിച്ചൊക്കെയാ പോകുന്നെ കൺട്രോൾ ഒന്നും കളഞ്ഞു അബദ്ധം ഒന്നും കാട്ടരുത് കേട്ടോ. പിന്നെ പെണ്ണ് സ്ഥിരം ആയി വീട്ടിൽ തന്നെ നിക്കും.   "

" പോടാ പുല്ലേ.  അതിന് നിയല്ലല്ലോ ഞാൻ.  എന്നെ കൺട്രോൾ ചെയ്യാൻ എനിക്ക് അറിയാം   "

" മ്...  കണ്ടാൽ മതി "

അവനൊന്നാക്കിയ പോലെ പറഞ്ഞു നിർത്തി

" പോകുന്നതിന് മുൻപ് നമുക്കാ രാഘവനെ ഒന്ന് കാണണ്ടേ ഹരി  ?  അയാളെ ഒതുക്കണം നമുക്കു .. "

" എന്തിന് നിനക്ക് ഭ്രാന്തുണ്ടോ?  "

ഹരി എന്റെ അഭിപ്രായത്തോട് എതിർപ്പ് പ്രകടിപ്പിച്ചു.....

" പിന്നെ വീട് വരെ കേറിവന്നു ഭീഷണിപെടുത്താൻ അവനു ധൈര്യമുണ്ടെങ്കിൽ വീട്ടിൽ കയറി രണ്ടെണ്ണം പൊട്ടിക്കാൻ നമുക്കും ഉണ്ട് ധൈര്യം എന്ന് കാണിച്ചു കൊടുക്കണ്ടേ?  "

"

💬 Comments

View all comments