Chapter Title : ദേവനന്ദ 6 [വില്ലി]
വഴങ്ങി എന്ന മട്ടിൽ. സത്യത്തിൽ അതൊരു വിവാഹം ആയിരുന്നോ. രണ്ടു മനസുകളും ചേരാതെ രണ്ടു പേരുടെ സമ്മതം പോലും ഇല്ലതെ നടന്ന ആ ഒരു പ്രഹസനത്തെ വിവാഹം എന്നൊരിക്കലും വിളിക്കാൻ കഴിയുമോ ?
#########
കണ്ണു തുറക്കുമ്പോൾ ആദ്യം കാണുന്നത് ദേവുവിന്റെ മുഖം ആണ് . റൂമിനുള്ളിൽ കയറി വന്നു എന്തോ തിരയുകയാണവളെന്നു എനിക്ക് തോന്നി . ഇന്നലെ എന്റെ കൈ വശം ഉണ്ടായിരുന്ന ഫോട്ടോ ആകണം അത് എന്ന് ഞാൻ ഊഹിച്ചു. ഞാനത് നശിപ്പിച്ചു കാണുമോ എന്ന പേടി അവളുടെ മുഖത്തു നിഴലിച്ചിരുന്നു.
എന്റെ മേശ വിരിപ്പിനുള്ളിലും ബുക്കിനുള്ളിലും ഒക്കെ തിരഞ്ഞു നിരാശയോടെ എന്നേ നോക്കിയ ദേവു കാണുന്നത് അവളെ തന്നെ നോക്കി കിടക്കുന്ന എന്നേ ആണ്. കള്ളി പിടിക്കപ്പെട്ടവളുടെ ജ്യാളിതയിൽ അവളും ഒരു കള്ളം കണ്ടുപിടിച്ചവന്റെ പുശ്ചത്തോടെ ഞാനും പരസ്പരം നോക്കി..
എന്താ എന്നുള്ള എന്റെ ആംഗ്യത്തിലൂടെ ഉള്ള ചോദ്യത്തിന് ഒന്നുമില്ല എന്ന് ആംഗ്യത്തിൽ മറുപടി തന്നു മുറിയിൽ നിന്നും ഇറങ്ങി ഓടീ...
അവളുടെ ആ ചെയ്തി കണ്ട് എനിക്ക് ചിരി ആണ് വന്നത് .
" പാവം പെണ്ണ്.. "
തലയണക്കടിയിൽ ഞാൻ സൂക്ഷിച്ച ഫോട്ടോ കയ്യിലെടുത്തു അതിലെ ദേവുവിനെ നോക്കി ഞാൻ പറഞ്ഞു.....
###########
...................... #....##...###.....####...........
" എന്താ അളിയാ അവളിന്നു വന്നില്ലേ? "
കോളജിലേക്ക് എന്നത്തേയും പോലെ അല്ലാതെ ഒറ്റക് ബൈക്കിൽ എത്തിയ എന്നെ കണ്ട് ഹരി ചോദിച്ചു.
ഇല്ലെടാ ഇന്നവൾക് റസ്റ്റ് പ്രഖ്യാപിച്ചിരിക്കയാ ഏടത്തി..
" നിന്റെ അമ്മയ്ക്കും ഏടതിക്കും അവളെ ശെരിക്കു അങ്ങ് ബോധിച്ചെന്നു തോന്നുന്നല്ലോ
💬 Comments
View all comments