0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 4.9K

"

ഹരിയുടെ വക തമാശ ആയിരുന്നു അതെങ്കിലും സംഭവം സത്യമായിരുന്നു.  അവൾക്കും ഇന്നാ വീട്ടിൽ ഒരു സ്ഥാനം ഉണ്ടെന്നു എനിക്ക് ബോധ്യപ്പെടുക ആയിരുന്നു ഇന്നലെ ..

" ശെരിക്കും... ! എന്ത് കൊടുത്തു മയക്കിയതാണെന്ന് അറിയില്ലളിയാ... ഇനി ഇപ്പോ അവളുടെ അച്ഛൻ വന്നാലും അവളെ കൂടെ പറഞ്ഞു വിടാൻ അവര് സമ്മതിക്കുമെന്നു എനിക്ക് തോന്നുന്നില്ല.   "

" അപ്പൊ അവളെ അവളുടെ അച്ഛന്റെ കൂടെ പറഞ്ഞു വിടാൻ തന്നെ ആണോ നിന്റെ തീരുമാനം?  "

" അല്ലാതെ പിന്നെ?  അതല്ലേ നല്ലതു.  രണ്ടുപേർക്കും?  "

ഹരിയുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് പകച്ചുവെങ്കിലും ഉടനെ തന്നേ  ഞാൻ മറുപടി കൊടുത്തു.

ഓഹ് ഞാൻ കരുതി....... !

" എന്ത് കരുതി.....?  "

" അല്ല ഇന്നലത്തെ നിന്റെ പ്രകടനം കണ്ടപ്പോൾ ഞാൻ കരുതി....... നിനക്കു അവളോട്  ഇഷ്ടം ആകും എന്ന്... "

" ഇഷ്ടമോ അവളെയോ?  നീ എന്താ ഈ പറയുന്നത്?  അതിന് ഇന്നലെ എന്ത് സംഭവിച്ചു.? അവളെ ആശുപത്രിയിൽ എത്തിച്ചതാണോ?  ആരായാലും അത് തന്നെ അല്ലെ ചെയ്യൂ?  "

അവന്റെ ചോദ്യത്തിന് എന്റെ പക്കൽ കൃത്യമായ മറുപടി ഉണ്ടായിരുന്നു.

" അതൊക്കെ ശെരി  ..  ഇന്നലെ അവൾക്കു വയ്യെന്ന് കേട്ടപ്പോൾ ഓടി ചെന്നു വാരി എടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് പോട്ടേ..  ഈ ലേബർ റൂമിൽ കയറ്റിയ ഭാര്യയെ കാത്തു പുറത്തു നിൽക്കുന്ന ഭർത്താവിനെ പോലെ ഉള്ള ഇന്നലത്തെ  നിന്റെ പ്രകടനമുണ്ടല്ലോ...   അതിന് എന്താ ഞാൻ പറയേണ്ടത്? അതൊക്കെ കണ്ടാൽ ആരായാലും അങ്ങനെ ഒക്കെയേ കരുതൂ.  "

💬 Comments

View all comments